അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി എത്തിയ യു.എസ് സൈനിക വിമാനം അമൃത്‍സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍.
നാടുകടത്തുന്നവരെ മാന്യമായി പരിഗണിക്കണമെന്ന് യുഎസിനോട് ഇന്ത്യ. വിലങ്ങുവച്ചുകൊണ്ടുവന്നതില്‍ യുഎസിനെ ആശങ്കയറിയിച്ചു. യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇനി നാടുകടത്താനുള്ളത് 487 പേരാണ്. ബുധനാഴ്ച മോദി ട്രംപുമായി ചര്‍ച്ച നടത്തും. മുന്‍പ് കൊണ്ടുവന്ന രീതിയിലല്ല ഇത്തവണത്തെ നാടുകടത്തലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Read Also: 'നാടുകടത്തല്‍ ഇതാദ്യമല്ല, മുന്‍പും വിലങ്ങ് വയ്ക്കാറുണ്ട്'; ന്യായീകരിച്ച് വിദേശകാര്യമന്ത്രി
അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തിയതിനു പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അനധികൃതകുടിയേറ്റക്കാരെ കൈയിലും കാലിലും ചങ്ങലയിട്ടു ബന്ധിച്ച് സൈനികവിമാനങ്ങളിലെത്തിച്ച നടപടി വന്‍പ്രതിഷേധത്തിനിടയാക്കി. 40 മണിക്കൂർ വരെ ശുചിമുറി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ഇവര്‍ തുറന്നു പറഞ്ഞതോടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടുവെന്നു വ്യക്തമായി. ഇവരില്‍ അനധികൃതമായി അമേരിക്കയിലേക്കു കടന്നവരും ഏജൻസി വഴി പോയിപറ്റിക്കപ്പെട്ടവരുമുണ്ട്.