നമ്മൾ മലയാളികൾ മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നവരാണ്. ഇത് നാലും അഞ്ചും നേരങ്ങളിലേക്ക് ആക്കി ഭക്ഷണം കഴിക്കൽ ആഘോഷമാക്കുന്നവരും കുറവല്ല. വറുക്കലും, അരയ്ക്കലും, പൊരിക്കലും ഒക്കെയായി പകലന്തിയോളം വിശ്രമമില്ലാത്ത അടുക്കളകളാണ് ഏറിയ പങ്കും. എന്നാൽ ഇതെല്ലാം ശരിയായ ആഹാരരീതികൾ തന്നെയാണോ? രുചിയും ശീലങ്ങളും മാത്രം നോക്കിയുള്ള ഭക്ഷണം അസിഡിറ്റി, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ ആഹാരം ശരീരത്തിന്റെ മരുന്നാണ്. നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യമുള്ളത് അതുമാത്രം കഴിച്ചാൽ മതിയായെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരേ വീട്ടിലെ നാല് വ്യക്തികൾക്ക് വേണ്ടത് വ്യത്യസ്ത പോഷകങ്ങളാകാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ആരോഗ്യമുള്ള ശരീരത്തിനായി എന്താണ് ആവശ്യമുള്ളതെന്ന് എങ്ങനെ അറിയാം? ഓരോരുത്തരുടെയും ശരീരപ്രകൃതിയും, ആരോഗ്യസ്ഥിതിയും അനുസരിച്ച് നമുക്കാവശ്യമായ ഭക്ഷണ ശൈലി ക്രമീകരിക്കേണ്ടത് എങ്ങനെ? അതിന് പ്രസ്തുത വിഷയങ്ങളിൽ പ്രഗൽഭരായവരുടെ നിർദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിൻതുടരണം. ഡയറ്റ് എന്നത് മെലിയാനോ, വണ്ണം വയ്ക്കാനോ മാത്രമുള്ളതല്ല. ആരോഗ്യവാനായി ഇരിക്കാൻ നാം ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ്
ശരിയായ ആഹാരരീതിയും, ആരോഗ്യ ശീലങ്ങളും പിന്തുടർന്ന് ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി 'ന്യൂട്രീഷൻ ആൻഡ് ഡയറ്റ് എസൻഷ്യൽസ്' എന്ന പേരിൽ നടത്തുന്ന ഓൺലൈൻ വർക്ഷോപ്പില്‍ പങ്കെടുക്കാം. സിഎംഎസ് കോളജുമായി ചേർന്ന് മനോരമ ഹൊറൈസൺ ആണ് വർക്ഷോപ്പ് സംഘടിപ്പിക്കുന്നത്. ജനുവരി 6 ന് ആരംഭിക്കുന്ന വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. https://shorturl.at/I98C2 ഫോൺ: 9048991111.