നമ്മില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ആത്മവിശ്വാസക്കുറവ്.ഞാന്‍ ഇത് ചെയ്താല്‍ ശരിയാകുമോ? എന്നെക്കൊണ്ട് അതിന് സാധിക്കുമോ?എനിക്കതിനുള്ള കഴിവുണ്ടോ തുടങ്ങിയ ചിന്തകളില്‍ കുടുങ്ങി ജീവിതത്തില്‍ ഒരു സ്റ്റെപ് പോലും മുന്നോട്ട് വെക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഈ ആത്മവിശ്വാസക്കുറവ് മറികടന്ന് മുന്നോട്ട് പോവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്...
നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം..? അതിന് ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം..
1. സ്വന്തം കുറവുകള്‍ മിക്കപ്പോഴും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പറയാറുണ്ടോ.?
2. നിങ്ങള്‍ക്ക് ഒരു നന്‍മയും അല്ലെങ്കില്‍ ഒരു കഴിവുമില്ല എന്ന തോന്നല്‍ വരാറുണ്ടോ?
3.മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സ്വയം ഇകഴ്ത്തി സംസാരിക്കാറുണ്ടോ?
4. ആരെങ്കിലും നിങ്ങളുടെ കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും ചോദിച്ചാല്‍ കഴിവുകള്‍ പറയാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും കുറവുകള്‍ നിരവധി പറയാന്‍ സാധിക്കുകയും ചെയ്യാറുണ്ടോ?
കൃത്യമായ പരിശീലനത്തിലൂടെ ബോധപൂര്‍വം നമുക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനാവും. അതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം...
1.ആത്മവിശ്വാസക്കുറവിന്‍റെ കാരണങ്ങള്‍ തിരിച്ചറിയുക
ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് എന്തുകാര്യങ്ങളിലാണ് ആത്മവിശ്വാസം ഇല്ലാത്തത് എന്ന് തിരിച്ചറിയുക എന്നതാണ്..നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകില്ല എന്നാണ് നിങ്ങളുടെ ആശങ്ക..??..നിങ്ങള്‍ക്ക് സൗന്ദര്യമില്ല എന്നാണോ? നിങ്ങള്‍ക്ക് നന്നായി സംസാരിക്കാനറിയില്ല എന്നാണോ? മതിയായ അറിവില്ല എന്നാണോ..?നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്തത് എന്തിലാണ് എന്ന് കണ്ടെത്തിയാല്‍ പിന്നീട് അത് പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം..
2. നിങ്ങളുടെ നന്‍മകളെ/ കഴിവുകളെക്കുറിച്ച് ചിന്തിക്കുന്നത് ശീലമാക്കാം
സ്വന്തം നന്‍മകളെയും കഴിവുകളെയും നിസാരവല്‍ക്കരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ബോധപൂര്‍വം ആ ശീലം മാറ്റിയെടുക്കുക.. അതിന് നിങ്ങളെക്കുറിച്ച് തന്നെ പോസിറ്റീവായി ചിന്തിക്കുക.. പോസിറ്റീവ് സെല്‍ഫ് ടാക്ക്..അഥവാ നിങ്ങളെ സ്വയം വിമര്‍ശിക്കുന്നതിന് പകരം നിങ്ങളെ ക്കുറിച്ചുള്ള ഗുണങ്ങള്‍ സ്വയം പറയുന്നത് ശീലമാക്കുക.
3. മറ്റുള്ളവരോട് ആത്മവിശ്വാസത്തോടെ സംസാരിച്ചു തുടങ്ങാം
മറ്റുള്ളവരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്..മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതി അതിനുള്ള ശ്രമങ്ങള്‍ പോലും നടത്താവരാകും ആത്മവിശ്വാസക്കുറവുള്ള ഭൂരിഭാഗം പേരും. എന്നാല്‍ ആദ്യം ചെയ്യേണ്ടത് മുന്‍വിധികളില്ലാതെ സംസാരിച്ച് തുടങ്ങുക എന്നതാണ്..ആദ്യശ്രമങ്ങളില്‍ അപാകതകള്‍ വന്നേക്കാം..എന്നാല്‍ നിരന്തര പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് ആകര്‍ഷകമായി സംസാരിച്ച് തുടങ്ങാനാകും.
4. സാഹചര്യങ്ങളെ നേരിടാന്‍ പഠിക്കാം
ഏതൊരു സാഹചര്യത്തില്‍ നിന്നും ഓടിയൊളിക്കാതെ അഭിമുഖീകരിക്കാന്‍ പഠിക്കാം.ആദ്യം ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെങ്കിലും വീണ്ടും വീണ്ടും അതേ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ നിങ്ങളുടെ,ആത്മവിശ്വാസം പതിയെ മെച്ചപ്പെടും.. ഉദാഹരണത്തിന് മെച്ചപ്പെട്ട ഒരു ജോലിക്കായി ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ടതായിട്ടുണ്ട്.. ആത്മവിശ്വാസക്കുറവ് കാരണം നിങ്ങള്‍ അത് വേണ്ടെന്ന് വെക്കുന്നു..
എന്നാല്‍ ഒരു തവണ നിങ്ങള്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുക.. ചിലപ്പോള്‍ ഒട്ടും ശരിയായെന്ന് വരില്ല.. വീണ്ടും മറ്റൊരു ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുക..രണ്ടാം തവണ നിങ്ങളുടെ ഭയത്തില്‍ അല്‍പം കുറവ് അനുഭവപ്പെട്ടേക്കാം..അടുത്ത തവണ ഉറപ്പായും കൂടുതല്‍ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മറ്റൊരു ഇന്‍റര്‍വ്യൂ അഭിമുഖീകരിക്കാന്‍ സാധിക്കും..അത്തരത്തില്‍ ഏതൊരു സാഹചര്യങ്ങളില്‍ നിന്നും ഒളിച്ചോടാതെ അഭിമുഖീകരിക്കുക.
ഓര്‍ക്കുക, നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയും ആവശ്യവുമാണ്..അത് കൊണ്ടുതന്നെ നിങ്ങള്‍ തന്നെ ആദ്യം സ്വയം വിചാരിക്കുക..ബോധപൂര്‍വമുള്ള പരിശ്രമത്തിലൂടെ തീര്‍ച്ചയായും നിങ്ങള്‍ക്ക് ആത്മവിശ്വാസമുള്ള മറ്റൊരു വ്യക്തിയായി മാറാന്‍ സാധിക്കും..