രാജ്യത്ത് 137 കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ട്രേഡ് മാര്‍ജിന്‍ എം.ആര്‍.പിയുടെ 30 ശതമാനത്തില്‍ കൂടരുതെന്ന രാസവസ്തു മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് വില കുറച്ചത്. പുതുക്കിയ എം.ആര്‍.പി രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു.
679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തില്‍ എധികം കുറവുവന്നെന്ന് മന്ത്രാലയം അറിയിച്ചു. ചില മരുന്നുകള്‍ക്ക് 96.45 ശതമാനം വരെ വില കുറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തല്‍.
ഫാർമ സഹി ദാം' (Pharma Sahi Daam) മൊബൈൽ ആപ്പ് വഴിയോ NPPA വെബ്‌സൈറ്റ് (http://nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാവുന്നതാണ്. അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ 'ഫാർമ ജൻ സമാധാൻ' (Pharma Jan Samadhan) പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം, 1800-111-255 എന്ന നമ്പറിൽ NPPA ഹെൽപ്പ് ലൈനുമായും ബന്ധപ്പെടാം.