മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് തുടക്കമായി. പരാതി നല്‍കിയ കരാറുകാരന്‍ വി.ഒ.സാജന്‍റെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തുകയാണ്. കെ.എസ്.ടി.പി പദ്ധതിയില്‍ കരാറുകാരില്‍ ഒരാളായിരുന്നു ചടയമംഗലം സ്വദേശിയായ സാജന്‍.

പദ്ധതിയുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എന്‍ജിനീയര്‍ ലീ സീ ബീനിനോട് അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ ബില്ലുകള്‍ തടഞ്ഞുവെച്ചെന്നുമാണ് സാജന്‍റെ പരാതി. ഈ ആരോപണത്തിന് തെളിവുകളുണ്ടെന്നും അത് വിജിലന്‍സിന് കൈമാറുമെന്നും സാജന്‍ പറഞ്ഞു.

ENGLISH SUMMARY:

The Kerala Vigilance and Anti-Corruption Bureau has initiated a probe into allegations against Chief Election Commissioner Gyanesh Kumar. The investigation team is currently recording the statement of V.O. Sajan, a contractor from Chadayamangalam involved in the KSTP project. Sajan alleged that Gyanesh Kumar, while serving as the Public Works Department Secretary, demanded a bribe of Rs 2 crore from supervising engineer Lee Si Bean. The complainant further stated that pending bills were withheld due to non-payment of the bribe and pledged to submit supporting evidence to the Vigilance.