കർണാടകയ്ക്ക് പിന്നാലെ കേരളത്തിലും പെട്രോളിലെ എഥനോൾ പരിശോധന ആരംഭിച്ചു. നാല് ജില്ലകളിലെ പമ്പുകളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ലാബുകളിലേയ്ക്ക് അയച്ചു. അനുവദനീയമായ പരിധിയിൽ കൂടുതൽ കണ്ടെത്തിയാൽ കർശന നിയമ നടപടിയിലേയ്ക്ക് കടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു. 10 ദിവസത്തിനകം ഫലമറിയാം.

തിരുവനന്തപുരം വഴയിലയിലെ പമ്പിലാണ് ആദ്യം പരിശോധന തുടങ്ങിയത്. ഇവിടെ നിന്നും ആറ് സാംപിളുകൾ വീതം ശേഖരിച്ചു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നും സാംപിളുകൾ ശേഖരിച്ചു. പമ്പുകളില്‍ നിന്ന് ശേഖരിക്കുന്ന പെട്രോള്‍ സാമ്പിളുകള്‍ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകളിലാണ് പരിശോധിക്കുക. മുൻവിധികളില്ലെന്നും സത്യമറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിനു പകരo 30 ശതമാനത്തിന് മുകളിൽ വരെ എഥനോൾ ചേർക്കുന്നുണ്ടെന്നാണ് കർണാടക സർക്കാർ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് പരിശോധനയ്ക്ക് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചത്. 

ENGLISH SUMMARY:

Following Karnataka's crackdown on fuel adulteration, the Kerala Civil Supplies Department has initiated widespread inspections to test ethanol levels in petrol pumps across the state. Petrol samples collected from pumps in Thiruvananthapuram, Ernakulam, Kozhikode, and Kannur have been sent to NABL-accredited laboratories for detailed testing. Civil Supplies Minister Anoop Jacob assured that strict legal action will be taken against violators if ethanol content exceeds the permissible limit of 20 percent. The test results are expected within ten days, with the minister reiterating that consumers have every right to know the truth without any bias.