ലോക കാന്‍സര്‍ കോണ്‍ഗ്രസില്‍ കേരളത്തിന്‍റെ ഗവേഷണ മികവ് അവതരിപ്പിച്ച് ഡോക്ടര്‍മാര്‍. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റിസ് ഓഫ് കേരളയുടെ 11 അംഗ പ്രതിനിധി സംഘമാണ് ഹോങ്കോങ്ങിലെ സമ്മേളനത്തില്‍ പങ്കെടുത്തത്.
കാന്‍സര്‍ മരുന്നുകളുടെ ലഭ്യതയും താങ്ങാവുന്ന നിരക്കിലുള്ള ചികിത്സയും മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങളിലും സംഘം ഭാഗമായെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ ബോബന്‍ തോമസ് പറഞ്ഞു.
അടുത്തവര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം കേരള കാന്‍സര്‍ കോണ്‍ക്ളേവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഡോക്ടര്‍ ബോബന്‍ തോമസ് പറഞ്ഞു.