aryakrishna-leukemia-treatment-bone-marrow-transplant-financial-help-vattiyoorkavu
  • വട്ടിയൂർക്കാവ് സ്വദേശിയായ അജയകുമാർ-പ്രസീദ ദമ്പതികളുടെ ഏക മകൾ ആര്യകൃഷ്ണയ്ക്ക് 2024-ലാണ് രക്താർബുദം സ്ഥിരീകരിച്ചത്.

വട്ടിയൂർക്കാവ് വെള്ളക്കടവ് മുകളിൽവിളയിൽ ഓട്ടോ ഡ്രൈവറായ അജയകുമാർ-പ്രസീദ ദമ്പതികളുടെ ഏക മകളാണ് ആര്യകൃഷ്ണ. 2024 ലാണ് ആര്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചത്. ഇതിനോടകം ആര്യയുടെ ചികില്‍സയ്ക്ക് 30 ലക്ഷം രൂപ ചെലവായി. ആര്യയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മാത്രമേ കഴിയൂ. അതിന് 75 ലക്ഷത്തിലധികം രൂപ വേണം.

ഇനി വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ് കുടുംബം. ആര്യ നിലവില്‍ കിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലെ ആര്യയുടെ ജീവിതം മുന്നോട്ടുപോകൂ. പുളിയറക്കോളം മധുവനം സായി വിദ്യാശ്രമം സ്കൂളിലെ വിദ്യാർഥിയാണ് ആര്യ.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

  • അജയകുമാർ എസ്.
  • യൂണിയൻ ബാങ്ക്, വട്ടിയൂർക്കാവ് ശാഖ
  • അക്കൗണ്ട് നമ്പർ : 644401010050345
  • ഐഎഫ്എസ്‌സി : UBIN0564443
  • ഗൂഗിൾ പേ നമ്പർ : +91 96450 8567
ENGLISH SUMMARY:

Aryakrishna, the only daughter of auto-driver Ajayakumar and Praseeda from Vattiyoorkavu, was diagnosed with leukemia in 2024. The family has already spent over ₹30 lakh on her medical care and exhausted all their financial resources. Doctors have advised that an urgent bone marrow transplant costing over ₹75 lakh is necessary to save her life. Currently undergoing treatment at KIMS Hospital, the young student of Madhuvanam Sai Vidyashram School now desperately needs the generous support of society to survive.