കൊച്ചി രാജഗിരി ആശുപത്രിയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നൂതന റെറ്റിന പരിശോധന ക്യാംപിന് തുടക്കമായി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ എച്ച്.ആർ ഡയറക്ടർ ഫാ. ജിജോ കടവൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന നേത്രരോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
പൂർണമായും വേദനരഹിതവും ലളിതവുമായ ഈ പരിശോധനയ്ക്ക് കൃഷ്ണമണി വികസിപ്പിക്കുന്നതിനുള്ള തുള്ളിമരുന്നുകളുടെ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ നടക്കുന്ന പ്രത്യേക പരിശോധന ക്യാംപിൽ രജിസ്റ്റർ ചെയ്യുന്ന 100 പ്രമേഹ രോഗികൾക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 0484-2905000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ENGLISH SUMMARY:
Rajagiri Hospital in Kochi has launched an advanced AI-assisted retina screening camp to help detect eye diseases at an early stage. The camp was inaugurated by Fr. Jijo Kadavan, HR Director of Rajagiri Hospital. The new screening system enables the early detection and prevention of retinal diseases that can lead to vision loss. The examination is completely painless, quick, and does not require eye drops to dilate the pupils, making the process more comfortable for patients.