rajagiri-onam

TOPICS COVERED

കൊച്ചി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വിദേശ പൗരന്മാർക്കായി ഓണാഘോഷം. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സെറ്റുമുണ്ടും ഷർട്ടുമണിഞ്ഞ് 15 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വിദേശികളാണ് പങ്കെടുത്തത്. ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഘോഷം ഉദ്ഘാടനം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും വിദേശികൾക്കായി ഒരുക്കിയിരുന്നു. ചെണ്ട മേളവും, പുലിക്കളിയും, വടംവലിയും ആവേശം തീർത്ത പരിപാടിയിൽ മാവേലിക്കൊപ്പം സെൽഫിയെടുക്കാനായിരുന്നു കൂടുതൽ തിരക്ക്.

ENGLISH SUMMARY:

Rajagiri Hospital in Aluva, Kochi, organized an Onam celebration for over 100 foreign patients from 15 different countries. Attired in traditional Kerala clothing like set mundu and shirts, the guests participated in the festivities. The event was inaugurated by the head of the Orthodox Church, His Holiness Baselius Marthoma Mathews III Catholicos Bava. The celebration featured a grand Onam feast (Onasadhya), traditional performances like Chenda Melam and Pulikali, and a Tug of War. The foreign guests were especially eager to take selfies with Maveli.