കൊച്ചി രാജഗിരി ആശുപത്രിയിൽ ഹൃദ്രോഗ ചികിൽസാരംഗത്ത് നൂതന ചുവടുവയ്പ്പ്. സങ്കീർണമായ ഹൃദയ ബ്ലോക്കുകൾ മാറ്റി സൗഖ്യമേകുന്ന ലേസർ ആൻജിയോപ്ലാസ്റ്റി കേന്ദ്രത്തിന് തുടക്കമായി. ഗായിക കെ.എസ്. ചിത്രയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കട്ടികൂടിയതും സങ്കീർണവുമായ ഹൃദയധമനീ ബ്ലോക്കുകൾ ലേസർ രശ്മികൾ ഉപയോഗിച്ച് കൃത്യതയോടെയും സുരക്ഷിതമായും നീക്കം ചെയ്യാൻ സാധിക്കുന്ന പുതിയ സങ്കേതം. സംഗീതസാന്ദ്രമായ വേദിയിൽ തമ്പുരു മീട്ടി പാട്ടുകൾ പാടി ലേസർ ആൻജിയോപ്ലാസ്റ്റിക്ക് ചിത്ര തുടക്കമിട്ടു.
രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ തുടങ്ങിയവർ പങ്കെടുത്തു.
ENGLISH SUMMARY:
Rajagiri Hospital has introduced a groundbreaking laser angioplasty center for complex heart block treatments. This advanced facility utilizes laser technology to precisely and safely remove intricate arterial blockages, marking a significant step forward in cardiac care in Kochi.