rajagiri

ആലുവ രാജഗിരി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അഡ്വാൻസ്ഡ് കോസ്മെറ്റിക്-റീകൺസ്ട്രക്റ്റീവ് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്ര താരം മമിത ബൈജു സെന്റർ ഉദ്ഘാടനം ചെയ്തു. അപകടങ്ങളോ രോഗങ്ങളോ മൂലം ശാരീരിക പ്രയാസങ്ങൾ നേരിടുന്നവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം കേന്ദ്രങ്ങൾ അനിവാര്യമാണെന്ന് മമിത പറഞ്ഞു.  

അപകടങ്ങൾ, രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും സൗന്ദര്യവർദ്ധക ചികിത്സകളും ഉൾപ്പെടെ മൈക്രോവാസ്കുലർ ചികിത്സകളും ഒരു കുടക്കീഴിൽ സെന്ററിൽ ലഭ്യമാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി വ്യക്തമാക്കി.

മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, പ്ലാസ്റ്റിക്-റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഗെലി ഏറ്റെ, കൺസൾട്ടന്റ് ഡോ. എ. ജെ. പ്രവീൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

ENGLISH SUMMARY:

An advanced cosmetic-reconstructive surgery center has been launched at Rajagiri Hospital in Aluva, Kerala, with state-of-the-art facilities. Actress Mamitha Baiju inaugurated the center, emphasizing the importance of such facilities for restoring confidence in individuals facing physical challenges due to accidents or diseases.