ഗര്‍ഭിണിക്ക് നല്‍കിയ ഗുളികയില്‍ ലോഹക്കഷണം കണ്ടെത്തിയതിനേതുടര്‍ന്ന് മരുന്നു കമ്പനിയെ ബ്ളാക് ലിസ്റ്റ് ചെയ്ത് ആരോഗ്യവകുപ്പ്. മധ്യപ്രദേശ് ആസ്ഥാനമായ മക് ഡബ്ളു ഹെല്‍ത്ത് കെയര്‍ എന്ന വമ്പന്‍ കമ്പനിക്കെതിരെയാണ് നടപടി. തൃശൂര്‍ കടപ്പുറം സി എച്ച് സി യില്‍ ചികില്‍സ തേടിയ നാലു മാസം ഗര്‍ഭിണിയായ യുവതിക്കാണ് മായം കലര്‍ന്ന മരുന്ന് ലഭിച്ചത്.
2024 ജൂണ്‍ ഒന്നിനാണ് ഇത് സംബന്ധിച്ച പരാതി കടപ്പുറം ആശുപത്രി സൂപ്രണ്ട് കെ എം എസ് സി എലിന്‍റെ ശ്രദ്ധയില്‍പെടുത്തിയത്. യുവതിക്ക് വിളര്‍ച്ചയ്ക്ക് നല്കിയ ഗുളികയിലാണ് ലോഹവസ്തു കണ്ടെത്തുന്നത്. അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു .
ലോഹക്കഷണം ലഭിക്കാന്‍ സാധ്യതയില്ലെന്നും പരാതി വ്യാജമാണെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇതേ ബാച്ചിലെ 16 കോടി ഗുളികകള്‍ വിതരണം ചെയ്തെന്നും ഒരാള്‍ പോലും പരാതി പറഞ്ഞില്ലെന്നും കമ്പനി വാദിച്ചു. കമ്പനി നയമ യുദ്ധം നടത്തിയെങ്കിലും ഹൈക്കോടതി തീരുമാനം സര്‍ക്കാരിന് വിട്ടു. ഒടുവില്‍ കമ്പനിയെ ഒരുവര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.