വാര്‍ധക്യത്തിലേക്കു കടക്കുന്ന ഒരാളുടെ ഹൃദയമിടിപ്പും ശ്വാസകോശ പ്രവര്‍ത്തനവും യുവാക്കളുടേതിന് സമാനമാക്കാന്‍ കഴിയുമോ. കഴിയുമെന്നു തെളിയിക്കുകയാണു ബെംഗളുരുവിലെ ഷാവോലിന്‍ കുങ്ഫു ഗുരുവായ ആചാര്യ രഘു. 45 വര്‍ഷമായി ദിവസവും നടത്തുന്ന അതിതീവ്ര വ്യായാമത്തിലൂടെയാണ് അത്ഭുതം കാണിക്കുന്നത്.
നിത്യഭ്യാസി ആനയെ എടുക്കുമെന്ന് പഴഞ്ചൊല്ലായി നാമെല്ലാം കേട്ടിരിക്കും. ആചാര്യ എം.രഘു. കുങ്ഫുവിലെ അപൂര്‍വധാരയായ ഷാവോലിന്‍ വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍. നാലുപതിറ്റാണ്ടായി കുങ്ഫുവില്‍ രഘുവുണ്ട്. പ്രായം 64 കടന്നു നില്‍ക്കുമ്പോഴാണ് ഈ അഭ്യാസങ്ങളെല്ലാം.
നൂറുദിവസംത്തിനുള്ളില്‍ മുപ്പത്തയ്യായിരം പുഷപ്പ്സ്. വെറും പുഷപ്സല്ല. കൈപ്പത്തി മടക്കിപിടിച്ചുകൊണ്ടുള്ളത്. അറുപതിനായിരം ക്വിക്കുകള്‍,നാല്‍പതിനായിരം തവളച്ചാട്ടങ്ങള്‍. 40 മിനിറ്റില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായുള്ള ഹൈ ഇന്റന്‍സീവ് വര്‍ക്കൗട്ടാണു ശീലം. ശ്വാസകോശവും ഹൃദയവുമെല്ലാം യുവാക്കളുടേതിനു സമാന രീതിയിലായെങ്കില്‍ അല്‍ഭുതപെടാനുണ്ടോ
ഒരുദിവസം കൊണ്ടു ഹിമാലയത്തിന്റെ ബേസ് ക്യാംപിലെത്തിയതിനും 17000 അടി മുകളില്‍ പരിമിതമായ ഓക്സിജന്റെ സാന്നിധ്യത്തില്‍ വര്‍ക്കൗട്ട് ചെയ്തതിനുമുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ബുധ സന്യാസി ബോധിധരന്‍ ചിന്താധാരയെ പിന്തുടരുന്ന രഘുവിന്റെ പേരിലാണ്.