ഒരു പതിറ്റാണ്ടുകാലത്തെ അമേരിക്കന്‍ വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ തന്നെ തന്‍റെ അസുഖം ഭേദപ്പെട്ടു എന്ന് അവകാശപ്പെട്ട് അമേരിക്കന്‍ ആരോഗ്യ സംവിധാനത്തിന്‍റെ കുറവുകള്‍ തുറന്നുകാട്ടിയ പ്രവാസിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗികളേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുകയും വ്യക്തികളെ ‘പണം സമ്പാദിക്കുന്ന യന്ത്രങ്ങള്‍’ ആയി കണക്കാക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പോസ്റ്റ്. അമേരിക്കന്‍ ജീവിതമവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ കുറിപ്പ്.
10 വര്‍ഷം അമേരിക്കയില്‍ ചെലവഴിക്കുന്നതിനിടയില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളേക്കാള്‍ സങ്കീര്‍ണമായിരുന്നു അമേരിക്കയിലെ ആരോഗ്യമേഖല എന്നാണ് പ്രവാസിയുടെ വിമര്‍ശനം. അവിടത്തെ ആരോഗ്യ പരിപാലന സംവിധാനവും പരിചരണം നൽകുന്ന ഡോക്ടർമാരും തന്നെ പണം സമ്പാദിക്കുന്ന യന്ത്രമായാണ് കണ്ടത്. പ്രവാസിയുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചത്.
യു.എസിലെ വന്‍ചികില്‍സാ ചെലവും ചിലര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ചെലവേറിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളെക്കുറിച്ചും കുറിപ്പില്‍ വിമര്‍ശനമുണ്ട് . ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും പെരുപ്പിച്ച് കാട്ടി ആശങ്കസൃഷ്ടിക്കുന്നതാണ് അവിടുത്തെ രീതി. ഇന്ത്യയില്‍ ആരോഗ്യപരിപാലനം വളരെ ‘ആക്സസബിള്‍’ ആണെന്നായിരുന്നു പ്രവാസിയുടെ നിരീക്ഷണം.