ചാരഗേള്‍ഫ്രണ്ട് വിവാദവും സിഇഒ ജെന്‍സെങ് ഹ്വാങ്ങിന്‍റെ രാജിക്കും പിന്നാലെ അരലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയുമായി  ചിപ് കമ്പനി എന്‍വിഡിയ. ഇടക്കാല സിഇഒ ആയി സ്ഥാനമേറ്റ കോലെറ്റ് ക്രെസ്സാണ് ജീവനക്കാരുമായുള്ള തന്‍റെ ആദ്യ സമ്പര്‍ക്കത്തിനിടെ 49000 ജീവനക്കാര്‍ക്ക് ഡിസംബറോടുകൂടി ശമ്പളവര്‍ധനയും ഓഹരി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. സാധാരണ ശമ്പളവര്‍ധനാ കാലാവധിക്കും ഏറെ മാസങ്ങള്‍ മുന്നെയാണ് സുപ്രധാന നടപടി.

സമ്പര്‍ക്ക പരിപാടിക്ക് മുന്നെ തനിക്ക് ജീവനക്കാരുടെ 700 ചോദ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഇതില്‍ കൂടുതല്‍ നഷ്ടപരിഹാരത്തെക്കുറിച്ചും കമ്പനിയുടെ സുതാര്യതയെക്കുറിച്ചുമാണ് ചോദ്യങ്ങളുയര്‍ന്നിരുന്നതെന്ന് ക്രെസ് കൂട്ടിച്ചേര്‍ത്തു. 33 വര്‍ഷത്തോളം എന്‍വിഡിയയുടെ സിഇഒ ആയി ജോലി ചെയ്തിരുന്ന ശതകോടീശ്വരന്‍ ജെന്‍സന്‍ ഹ്വാങ്ങിന്‍റെ രാജിക്ക് പിന്നാലെയാണ് കോലെറ്റ് ഇടക്കാല സിഇഒ ആയി അധികാരമേറ്റത്. 

വിവാഹേതര ബന്ധങ്ങൾ പുറത്തായതിന് പിന്നാലെയാണ്  ജെന്‍സെന്‍ ഹുവാങ് രാജിവച്ചത്. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെട്ട യുവതിയുമായുള്ള ബന്ധം യു.എസ് ദേശീയ സുരക്ഷയ്ക്ക് ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തിയതോടെയാണ് രാജി. ജെന്‍സെന്റെ രാജിവാര്‍ത്ത വന്നതോടെ കമ്പനി ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. 

വിവാഹേതര ബന്ധങ്ങള്‍ വിവാദമായിനുപിന്നാലെ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലും ഒറ്റപ്പെട്ടതോടെയാണ് ജെന്‍സെന്റെ പടിയിറക്കം. ചൈനീസ് യുവതി ആലീസ് ഹുവാങ്ങിന് പുറമെ കമ്പനിയിലെ ഉദ്യോഗസ്ഥയായ കിംബർലി പവല്ലുമായുള്ള ബന്ധം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍വിഡിയയെ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാക്കിയ ജെന്‍സനെ ഇതോടെ ബോര്‍ഡ് അംഗങ്ങളും കൈവിട്ടു. ജെന്‍സന് കമ്പനിയില്‍ ഇനി ഭരണപരമായ ഉത്തരവാദിത്തങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെന്‍സെനതിരെ എന്‍വിഡിയ നടത്തുന്ന അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Nvidia salary hike has been announced for nearly 50,000 employees by interim CEO Colette Kress following Jensen Huang's resignation due to recent controversies. This major development comes ahead of the standard salary revision cycle to boost employee morale during a transitional phase.