യു.എസ് ടെക് ഭീമന്‍ എന്‍വിഡിയ മുന്‍ സി.ഇ.ഒ ജെൻസൻ ഹുവാങിന് രണ്ട് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇതിലൊന്ന് അമേരിക്കൻ ഇന്റലിജൻസ് ചാരയായി സംശയിക്കുന്ന വ്യക്തിയുമായും, മറ്റൊന്ന് അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയുമായും ആയിരുന്നു. ബോർഡ് അന്വേഷണം പ്രഖ്യാപിച്ചതുമുതൽ എൻവിഡിയയുടെ ഓഹരി വിപണി മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഴ്ച മാത്രം വിപണിയിൽ നിന്ന് കമ്പനിക്ക് നഷ്ടമായത് ഏകദേശം 600 ബില്യൺ ഡോളറാണ്
വിവാഹേതര ബന്ധങ്ങൾ പുറത്തായതിന് പിന്നാലെ യു.എസ് ടെക് ഭീമന്‍ എന്‍വിഡിയയുടെ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് രാജിവച്ചിരുന്നു. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെട്ട യുവതിയുമായുള്ള ബന്ധം യു.എസ് ദേശീയ സുരക്ഷയ്്ക്ക് ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തിയതോടെയാണ് രാജി. ജെന്‍സെന്റെ രാജിവാര്‍ത്ത വന്നതോടെ കമ്പനി ഓഹരികള്‍ കൂപ്പുകുത്തി
Also read: ചിപ്പ് തുറന്ന വിവാദം: എന്‍വിഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് രാജിവച്ചു
വിവാഹേതര ബന്ധങ്ങള്‍ വിവാദമായിനുപിന്നാലെ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലും ഒറ്റപ്പെട്ടതോടെയാണ് ജെന്‍സെന്റെ പടിയിറക്കം. ചൈനീസ് യുവതി ആലീസ് ഹുവാങ്ങിന് പുറമെ കമ്പനിയിലെ ഉദ്യോഗസ്ഥയായ കിംബർലി പവല്ലുമായുള്ള ബന്ധം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍വിഡിയയെ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാക്കിയ ജെന്‍സനെ ഇതോടെ ബോര്‍ഡ് അംഗങ്ങളും കൈവിട്ടു. ജെന്‍സന് കമ്പനിയില്‍ ഇനി ഭരണപരമായ ഉത്തരവാദിത്തങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെന്‍സെനതിരെ എന്‍വിഡിയ നടത്തുന്ന അന്വേഷണം തുടരുകയാണ്.
രാജിവാര്‍ത്ത പുറത്തുവന്നതോടെ എന്‍വിഡിയ ഓഹരികള്‍കൂപ്പുകുത്തി. 13 ശതമാനം മൂല്യം ഇടിഞ്ഞതോടെ കമ്പനിയുടെ മൂല്യം നാലുലക്ഷം കോടി ഡോളറില്‍ നിന്ന് താഴെയെത്തി. കമ്പനി ചീഫ് ഫിനാന്‍സ് ഓഫിസര്‍ കോളെറ്റ് ക്രെസിനാണ് സി.ഇ.ഒയുടെ താല്‍ക്കാലിക ചുമതല. അന്‍പത്തൊന്‍പതുകാരിയായ കോളെറ്റ് ക്രെസ് മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ വന്‍കിട കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ്.
ജെന്‍സെനെ ഇതിഹാസമെന്ന് വിളിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജെന്‍സന് പകരം ആപ്പിള്‍ മുന്‍ സി.ഇ.ഒ ടിം കുക്കിനെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ടു. രാജിക്ക് പിന്നാലെ ജെന്‍സെന്റെ അടുത്ത നീക്കം ലോകം ഉറ്റുനോക്കുകയാണ്. ജെന്‍സെനുമായി സഹകരിക്കാന്‍ തയാറാണെന്ന് ഇലോണ്‍ മസ്ക് ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്.