iran-us-trump
  • ‘നമുക്ക് മറ്റൊരു ചെറിയ ‘എപ്പിക് ഫ്യൂറി’ കൂടി നടത്തിയേക്കാം, ഒരുപക്ഷേ ഒരു ആക്രമണമുണ്ടായേക്കാം, അതുപോലെ തന്നെ ഒരു മനോഹരമായ കരാറിലെത്താനും സാധ്യതയുണ്ട്’

ഇറാനെതിരെ അമേരിക്ക ഇന്ന് സൈനികാക്രമണം നടത്തിയേക്കുമെന്ന സൂചന നല്‍കി ട്രംപിന്റെ വാക്കുകള്‍. ഇന്നലെയാണ് ഫ്ലോറിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതേസമയം തന്നെ ഇറാനുമായി വലിയൊരു കരാറിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

Also read: എടാ മീശക്കാരാ.... കട്ടിമീശയുമായി നവജാതശിശു; കൗതുകത്തോടെ ശാസ്ത്രലോകം

 ‘നമുക്ക് മറ്റൊരു ചെറിയ ‘എപ്പിക് ഫ്യൂറി’ കൂടി നടത്തിയേക്കാം, ഒരുപക്ഷേ നാളെ ആക്രമണമുണ്ടായേക്കാം, അതുപോലെ തന്നെ ഒരു മനോഹരമായ കരാറിലെത്താനും സാധ്യതയുണ്ട്’– ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഞായറാഴ്ചയായ ഇന്ന് ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.ഇറാനെതിരെ യുഎസ് നടത്തിയ സൈനികനീക്കത്തിന് നൽകിയ പേരാണ് ‘എപ്പിക് ഫ്യൂറി’

തങ്ങള്‍ക്കെതിരെ വീണ്ടും സൈനികനീക്കം നടത്തിയാല്‍ ഗള്‍ഫിലെ കടലിനടിയിലൂടെയുള്ള ആശയവിനിമയ കേബിളുകള്‍ ലക്ഷ്യമിടാന്‍ ഇറാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിയ ആക്രമണത്തില്‍ ഇറാന്റെ സൈനികശേഷി തകര്‍ത്തെന്നാണ് അവകാശപ്പെടുന്നത്. അമേരിക്കയ്ക്ക് വന്‍ നേട്ടമുണ്ടായതായും ഇറാന്റെ യുദ്ധവിമാനങ്ങളെല്ലാം തകർത്തതായും 259 കപ്പലുകൾ കടലിന്റെ അടിത്തട്ടിലായെന്നും ട്രംപ് പറഞ്ഞു. ഇറാൻ നേരിടുന്നത് റെക്കോർഡ് പണപ്പെരുപ്പം മാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം അമേരിക്കയുമായി കരാറിലെത്താന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ട്രംപ് പറയുന്നു. ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ട്രംപ് ആവർത്തിച്ചു. നയതന്ത്ര ചർച്ചകൾക്ക് സാധ്യത നിലനിൽക്കുമ്പോഴും സൈനികനടപടി പരിഗണനയിലുണ്ടെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ്.

അതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മധ്യസ്ഥർക്ക് പുതിയ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. അമേരിക്ക നാവിക ഉപരോധം പിൻവലിക്കുന്നതിന് പകരമായി കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ നിർദേശിച്ചെന്നായിരുന്നു സൗദി മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസി ഈ റിപ്പോർട്ട് തള്ളിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വാർത്ത വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ഇറാന്റെ പ്രതികരണം.

 

‘Iran Could Be Attacked Today’: Trump’s Remarks Raise Global Concerns:

U.S. President Donald Trump has hinted at the possibility of another military strike against Iran on Sunday, October 25, while also expressing hope for a potential deal with Tehran. Referring to the previous U.S. military operation, dubbed “Epic Fury,” Trump claimed that American forces had inflicted significant damage on Iran’s military capabilities and reiterated that preventing Iran from developing nuclear weapons remains a key objective. Meanwhile, Iran has denied reports that it proposed reopening the Strait of Hormuz in exchange for the United States lifting its naval blockade, calling the reports fabricated. The conflicting signals of possible military escalation and diplomatic negotiations have heightened concerns over regional security and the potential impact on Gulf maritime infrastructure