baby-moustache

TOPICS COVERED

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ വന്‍തോതില്‍ മുടിയുണ്ടാകുന്നത് സാധാരണമാണ്. കട്ടികുറഞ്ഞ ഈ രോമങ്ങള്‍ കാലക്രമേണ പൊഴിഞ്ഞുപോകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടി മീശയുമായി ജനിച്ച കുഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. ദക്ഷിണമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് കൗതുകശിശു പിറന്നിരിക്കുന്നത്. മീശയ്ക്ക് പുറമേ ചുണ്ടിന് താഴെ ഗോട്ടി സ്റ്റൈല്‍ താടിയും കുഞ്ഞിനുണ്ട്.

കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിരിയോടെയും തമാശയോടെയും ഭയത്തോടെയുമാണ് ആളുകള്‍ പ്രതികരിക്കുന്നത്. ‘ഇത്ര കട്ടിയുള്ള മീശ ആദ്യമായാണ് ഒരു കുഞ്ഞിന് കാണുന്നത്’, ‘ജനിച്ചപ്പോഴെ റിട്ടയര്‍ ചെയ്ത ആളാണ്’, ‘സാധാരണ കുഞ്ഞുങ്ങള്‍ കരഞ്ഞാണ് ജനിക്കാറ് പക്ഷെ ഈ കുഞ്ഞിനെ കണ്ടാല്‍ മിഡ് ലൈഫ് ക്രസിസില്‍ ജീവിക്കുന്ന മധ്യവയസ്കനെപ്പോലെയുണ്ട് എന്നതടക്കം നിരവധി കമന്‍റുകളുണ്ട്. 

ജനിക്കുന്ന ഉടൻ കുഞ്ഞുങ്ങൾക്ക് കട്ടി മീശ ഉണ്ടാകുന്നത് തീർത്തും സാധാരണമായ ഒന്നല്ല എങ്കിലും ഇത് പൂർണ്ണമായും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ വളരുന്ന മൃദുവായ രോമങ്ങളെ 'ലാനുഗോ' (Lanugo) എന്നാണ് വിളിക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിൽ (Amniotic fluid) നിന്ന് കുഞ്ഞിൻ്റെ ചർമ്മത്തെ സംരക്ഷിക്കാനും ശരീര താപനില നിലനിർത്താനുമാണ് ഈ രോമങ്ങൾ വളരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടിയുള്ള രോമങ്ങളാണ് കുഞ്ഞിനെന്നതാണ് കൗതുകമാകുന്നത്. 

ENGLISH SUMMARY:

A rare and fascinating incident from Ecuador where a newborn baby went viral on social media for being born with a thick mustache and goatee. The article explains the medical science behind lanugo hair in infants while highlighting the humorous reactions of netizens worldwide.