Image: Instagram, sonammidha

Image: Instagram, sonammidha

TOPICS COVERED

  • അപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവതിയോട് ജപ്പാന്‍ മെക്കാനിക്കിന്റെ പെരുമാറ്റം ഹൃദ്യം, വിഡിയോ വൈറലാകുന്നു

ജപ്പാനില്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ ഇന്ത്യന്‍ യുവതി പങ്കിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു. ജോലിക്കു പോകുന്നതിനിടെയാണ് ജപ്പാനില്‍ താമസമാക്കിയ സോനം മിധയ്ക്ക് സൈക്കിളില്‍ നിന്നും വീണു പരുക്കേറ്റത്. നല്ല മഴയായിരുന്നതിനാല്‍ റോഡില്‍ തെന്നിവീണാണ് അപകടമുണ്ടായത്. അപകടത്തില്‍ തോളെല്ലിനു പരുക്കേല്‍ക്കുകയും സൈക്കിളിന്റെ ഹാന്‍ഡില്‍ വളഞ്ഞുപോവുകയും ചെയ്തിരുന്നു. ഓഫീസില്‍ നിന്നും പ്രാഥമിക ശുശ്രൂഷ ചെയ്ത ശേഷം ഉച്ചയോടെ സൈക്കിള്‍ നന്നാക്കാനായി സമീപത്തെ കടയിലെത്തി. 

Also Read: ‘ഒരടി പിന്നോട്ടില്ല’; അമേരിക്കയുടെ അണ്ടർവാട്ടർ‌ ഡ്രോൺ പിടിച്ചെടുത്ത് ഇറാന്‍

ജപ്പാനില്‍ പൊതുവേ ജീവിതച്ചിലവും സേവനനിരക്കും അധികമായതിനാല്‍ തന്നെ വലിയ തുക സൈക്കിള്‍ നന്നാക്കാനായി നല്‍കേണ്ടി വരുമെന്നാണ് സോനം കരുതിയത്. മുന്‍പ് ഒരുതവണ അത്തരമൊരു അനുഭവവും ഉണ്ട്. എന്നാല്‍ കടയിലെത്തിയ സോനത്തിനോട് മെക്കാനിക് കാണിച്ച സ്നേഹവും പെരുമാറ്റവും തീര്‍ത്തും അമ്പരപ്പിക്കുന്നതായിരുന്നു. സൈക്കിള്‍ പരിശോധിക്കും മുന്‍പുതന്നെ തന്റെ പരുക്കിനെക്കുറിച്ചാണ് മെക്കാനിക് ചോദിച്ചറിഞ്ഞത്.

Also Read: ‘ഇങ്ങനെ അങ്ങോട്ട് പോയാല്‍’; മാധ്യമപ്രവർത്തകയോട് കഴുത്തറുക്കുമെന്ന ആംഗ്യം

മാത്രമല്ല സൈക്കിളിന്റെ ഹാന്‍ഡില്‍ ശരിയാക്കിയതിനു പിന്നാലെ എത്രയായി എന്ന യുവതിയുടെ ചോദ്യത്തിനു പണംവേണ്ട എന്ന് ചിരിയോടെ മെക്കാനിക് മറുപടി പറഞ്ഞു. മാത്രമല്ല മഴയുള്ള ദിവസങ്ങളില്‍ സുരക്ഷിതമായി സൈക്കിള്‍ ഓടിക്കുന്നതിനെക്കുറിച്ചും ഇയാള്‍ യുവതിക്ക് പറ‍ഞ്ഞുകൊടുത്തു.  കടയുടമയുടെ ഈ പെരുമാറ്റത്തിൽ മനസ് നിറഞ്ഞ സോനം, അടുത്തുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഭക്ഷണം വാങ്ങിനല്‍കി നന്ദി അറിയിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചതോടെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തെിയത്. മനുഷ്യത്വത്തിനു അതിരുകളില്ലെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് ഉപയോക്താക്കള്‍ കുറിക്കുന്നു. 

Heartwarming Japan Story: Indian Woman Shares Kinship Experience with Local Cycle Mechanic:

An Indian woman living in Japan, Sonam Midha, shared a heartwarming experience after falling off her bicycle in the rain and injuring her shoulder. Expecting a high repair bill due to Japan's expensive service costs, she took her damaged bike to a local cycle mechanic. Instead of charging her, the mechanic prioritized asking about her health, fixed the handlebar for free, and gave her safety tips for riding in wet weather. Touched by his kindness, Sonam bought him a meal from a nearby Indian restaurant to express her gratitude