ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ജപ്പാന്റെ അഞ്ചാം ക്ലാസുകാരന്‍. ഇ–സ്പോര്‍ട്സിലെ പുയോ പുയോ ഗെയിമിലാണ് 11 വയസുകാരന്‍ ഒന്നാമതെത്തിയത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ജപ്പാന്റെ യുകി കുരിഹാരയാണ് കംപ്യൂട്ടര്‍ ഗെയിം കളിച്ച്. ചരിത്രനേട്ടം കുറിച്ചത്.
ഇ സ്പോര്‍ട്സിലെ പുയോ പുയോ ഗെയിമിലാണ് യുകിയുടെ നേട്ടം. ദക്ഷിണ കൊറിയയുടെ 24 കാരനെ 10- രണ്ടിന് തോൽപ്പിച്ചാണ് സ്വര്‍ണനേട്ടം. സെമിഫൈനലിൽ തായ്‌ലൻഡിന്റെ 28 കാരനെയാണ് യൂകി തോല്‍പിച്ചത്. ആറാം വയസിലാണ് യൂകി പുയോ പുയോ കളിച്ചുതുടങ്ങിയത്. ക്രിസ്മസ് സമ്മാനമായാണ് ഗെയിം ലഭിച്ചത്. തൊട്ടടുത്തവര്‍ഷം ജപ്പാനിലെ മല്‍സരരംഗത്ത് ശ്രദ്ധേയനായി. ഈ വര്‍ഷമാണ് പ്രഫഷണല്‍ താരമായത്.
ഏഷ്യൻ ഗെയിംസിലെ ഇ-സ്പോർട്സ് വിഭാഗത്തിൽ 11 മെഡൽ ഇനങ്ങളാണുള്ളത്. പസിൽ ഗെയിം വിഭാഗത്തിലാണ് പുയോ പുയോ ഉള്‍പ്പെടുന്നത്. ഗെയിംസിൽ ജപ്പാനെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും യൂകിയുടെ പേരിലാണ്. പ്രൊഫഷണൽ ഇ-സ്പോർട്സ് താരമായിട്ടും ദിവസവും ഒരു മണിക്കൂറോളം മാത്രമാണ് യൂകി സാധാരണയായി ഗെയിം കളിക്കുന്നത്.