kabaddi-gold

REUTERS

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം. ഇരുവിഭാഗങ്ങളിലും ഫൈനലില്‍ ഇറാനെയാണ് തോല്‍പിച്ചത്. ഷൂട്ടിങ്ങില്‍ മലയാളി താരം  വിദര്‍ശ വിനോദ് രണ്ടാം വെള്ളിമെഡല്‍ നേടി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ വെള്ളിമെഡല്‍ നേടി. 

 

50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വിദര്‍ശ വിനോദ്,തിലോത്തമ സെന്‍, ആഷി ചൗക്ഷി  എന്നിവരുള്‍പ്പെട്ട ടീമാണ് വെള്ളിമെഡല്‍ നേടിയത്. കബഡിയില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യ ഇറാനെ 40–34ന് തോല്‍പിച്ചു.

 

വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ്. ഇറാനെ 37–34 എന്ന സ്കോറിനാണ് തോല്‍പിച്ചത്. ഷോട്ട്പുട്ടില്‍ 20.06 മീറ്റര്‍ കണ്ടെത്തിയാണ് തജിന്ദര്‍പാല്‍ ടൂര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഒപ്പം മല്‍സരിച്ച കരണ്‍വീര്‍ സിങ്ങിന് ആറാം  സ്ഥാനത്ത് എത്താനെ കഴിഞ്ഞൊള്ളു. മാരത്തണില്‍ ഇന്ത്യയുടെ സാവന്‍ ബര്‍വാള്‍ വെള്ളിമെഡല്‍ നേടി. പുരുഷ– വനിതാ വിഭാഗം സ്കാഷില്‍ ഇന്ത്യന്‍ താരങ്ങളായ അഭയ് സിങും അനഹത് സിങും സ്വര്‍ണപ്പോരാട്ടത്തിന് അര്‍ഹതനേടി.  

 

ജപ്പാന്‍റെ ലോക ആറാം നമ്പര്‍ താരം സതോമി വതനാബയെയാണ് 18കാരിയായ അനഹത് തോല്‍പ്പിച്ചത്. സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സില്‍ ജോഷ്ന ചിന്നപ്പ ,വേലവന്‍ സെന്തില്‍കുമാര്‍ സഖ്യം വെങ്കലമെഡല്‍ നേടി. ബാഡ്മിന്റനില്‍ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടറിലെത്തി. വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധുവും, ഉന്നതി ഹൂഡയും പ്രീക്വാര്‍ട്ടറിലെത്തി.

ENGLISH SUMMARY:

India secured double gold in Asian Games Kabaddi, defeating Iran in both men's and women's categories. This victory marks India's continuous dominance in women's Kabaddi at the Asian Games.