Image: X, @MarioNawfal
ആറുമാസത്തോളം നീണ്ടുനിന്ന ഇറാന്‍ യുദ്ധത്തിനു പിന്നാലെ കടുത്ത ആയുധക്ഷാമം നേരിടുന്ന അമേരിക്കയെ വെല്ലുവിളിച്ച് ചൈനയുടെ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ (HGV). ഈ സംവിധാനം ഉപയോഗിച്ച് ആകാശത്തുനിന്നും ആകാശത്തേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏകരാജ്യമായി ചൈന മാറിക്കഴിഞ്ഞു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം യുഎസ് വ്യോമസേനയുടെ പ്രധാന പോരാട്ടവിമാനങ്ങളെയടക്കം ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെനിന്നും തകര്‍ക്കാന്‍ ചൈനയുടെ ഈ എച്ച്ജിവിക്കു സാധിക്കും.
Also Read: ഇറാന്‍ തന്റെ മകനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ബെന്യമിന്‍ നെതന്യാഹു; ഭാര്യയുടേയും മക്കളുടേയും സുരക്ഷ
ഇറാനുമായുള്ള യുദ്ധത്തോടെ വ്യോമ പ്രതിരോധ മിസൈലുകളുടേയും ദീര്‍ഘദൂര ആയുധങ്ങളുടേയും കടുത്ത ക്ഷാമമാണ് അമേരിക്കന്‍ വ്യോമസേന നേരിടുന്നത്. ഇതിനിടെ ചൈനയുടെ പുതിയ ആയുധശേഖരം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍, വാര്‍ണിങ് ആന്‍ഡ് കണ്‍ട്രോള്‍ ജെറ്റുകള്‍, യുഎസ് വ്യോമസേനയുടെ E-4B നൈറ്റ്‌വാച്ച് പോലെയുള്ള പറക്കുന്ന കമാൻഡ് സെന്ററുകൾ എന്നിവയാണ് ഈ മിസൈലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ചൈനയുടെ ഡിഎഫ്–17 മിസൈലില്‍ നിന്നും വിക്ഷേപിക്കുന്ന HGVകള്‍ക്ക് ഏകദേശം 2,414 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. അതേസമയം തന്നെ ഡിഎഫ്–27മിസൈലുകള്‍ക്ക് 8,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. അതിവേഗത്തിലാണ് ചൈനീസ് ആയുധശേഖരം നിലവില്‍ വളരുന്നത്. പെന്റഗണിന്റെ കണക്കനുസരിച്ച് ചൈനയുടെ കൈവശം നിലവിൽ 3,150-ലധികം ബാലസ്റ്റിക് മിസൈലുകളും 300ഓളം ഗ്രൗണ്ട് ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാലസ്റ്റിക് മിസൈലുകളുടെ എണ്ണത്തിൽ 147 ശതമാനം വർദ്ധനവാണ് ചൈന രേഖപ്പെടുത്തിയിരിക്കുന്നത്.