ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാന്‍ യു.എസ്. ഇറാനുമായി സാമ്പത്തിക ബന്ധം വിച്ഛേദിക്കാൻ ലോകരാജ്യങ്ങളോട് യു.എസിന്റെ ആഹ്വാനം. ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് പ്രസിഡൻ്റ് ട്രംപ് ലോകനേതാക്കളെ ഫോണിൽ വിളിച്ചുതുടങ്ങിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് അറിയിച്ചു.
ഇറാന്റെ വിദേശത്തുള്ള ബാങ്ക് ശാഖകൾ പൂട്ടുന്നതുൾപ്പെടെ രാജ്യങ്ങൾക്ക് കൃത്യമായ സമയപരിധി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടിൽ ഏർപ്പെടുന്നവർ അമേരിക്കൻ ശക്തിയുടെ പൂർണമായ പ്രത്യാഘാതം നേരിടേണ്ടിവരും.
ഉപരോധത്തിന് ആരും അതീതരല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധത്തിൽ ഒരു പഴുതും അനുവദിക്കാത്ത 'സീറോ ലീക്കേജ്' സമീപനമായിരിക്കും യുഎസ് നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.