തിരുവോണ ദിവസമായ  ബുധനാഴ്ച്ചയും ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാടനാളിലെ തിരക്കൊഴിവാക്കാന്‍ ഓരോ ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ബവ്കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. 

തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിരീക്ഷണവും ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവോണ നാളില്‍ ബവ്കോയും കണ്‍സ്യൂമര്‍ഫെഡും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാറുള്‍പ്പെടെ പൂര്‍ണമായും അടഞ്ഞുകിടക്കും. 

ENGLISH SUMMARY:

Beverco and Consumerfed retail liquor outlets across Kerala will remain closed on Wednesday for Thiruvonam and on Friday for Sree Narayana Guru Jayanthi. To manage the massive rush anticipated on Uthradam, authorities have deployed additionBeverco and Consumerfed retail liquor outlets across Kerala will remain closed on Wednesday for Thiruvonam and on Friday for Sree Narayana Guru Jayanthi. To manage the massive rush anticipated on Uthradam, authorities have deployed additional staff at individual retail counters. Furthermore, special police surveillance has been requested outside major outlets to prevent potential law and order issues. While bars will remain operational on Thiruvonam day, all liquor establishments will stay completely shut on Friday.al staff at individual retail counters. Furthermore, special police surveillance has been requested outside major outlets to prevent potential law and order issues. While bars will remain operational on Thiruvonam day, all liquor establishments will stay completely shut on Friday.