സംസ്ഥാനത്തെ എല്പിഎസ്ടിക്കാരുടെ അഞ്ചില്‍ നാല് ആവശ്യങ്ങളും അംഗീകരിച്ചുവെന്നും അനുപാതം കുറയ്ക്കല്‍ പ്രായോഗികമല്ലെന്നും ഇക്കാര്യം സമരക്കാരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇത്. ഡിവിഷന് ഫോള്‍ വരുമ്പോള്‍ നിലവിലുള്ള അധ്യാപകരുടെ ജോലി പോകുകയാണ്. അത്തരം സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കേണ്ടതുണ്ട്. വ്യാപകമായി ഡിവിഷന് ഫോള്‍ നടക്കുമ്പോള്‍ അനുപാതം കുറയ്ക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1.25 ആക്കണമെന്നാണ് എല്പിഎസ്ടിക്കാരുടെ ആവശ്യം. നിലവിലെ അനുപാതം 1: 19 ആണ്. സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുകയായാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരക്കാരുമായി സര്‍ക്കാര്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്ത വേക്കന്‍സിയിലാണ് പിഎസ്സി നിയമനം നടത്തുന്നത്. ഒന്നാം റാങ്കുകാര്‍ക്ക് പോലും ജോലി കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍ ഉള്ളതെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.