Kochi: People take a boat ride amid rains, in Kochi, Wednesday, March 12, 2025. (PTI Photo)(PTI03_12_2025_000355A)
ഉത്രാടത്തിന് പരക്കെ മഴക്ക് സാധ്യത. ഒന്‍പതു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ വ്യാപകമായി മഴകിട്ടും.
ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവോണത്തിന് മധ്യകേരളത്തില്‍പരക്കെ മഴ കിട്ടും. പത്തനംതിട്ട, കോട്ടയം ഇടുക്കി എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്