യുഎസ് ചുമത്തിയ തീരുവകൾക്ക് അതേ നാണയത്തിൽ തിരിച്ചടിയുമായി കാനഡ. 1994 കോടി യുഎസ് ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപന്നങ്ങൾക്ക് കാനഡ പകരം തീരുവ ഏർപ്പെടുത്തി. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 700-ഓളം ഉൽപന്നങ്ങൾക്ക് 15മുതല്‍ 50 ശതമാനം വരെയാണ് തീരുവ. സെപ്റ്റംബർ 8 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
2000 കോടി ഡോളറിന്റെ കനേഡിയൻ ഉൽപന്നങ്ങൾക്കു മേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയുടെ നീക്കം.
ENGLISH SUMMARY:
Canada has retaliated against recent US tariffs by imposing counter-tariffs on US goods valued at 19.94 billion US dollars. The newly introduced measures levy tariffs ranging from 15 to 50 percent on approximately 700 imported American products. These increased rates are officially scheduled to come into effect starting September 8. This decisive trade action follows US President Donald Trump's decision to impose a 50 percent tariff on 20 billion dollars worth of Canadian goods.