sabarimala-temple
  • ശബരിമല സന്നിധാനത്ത് നട തുറന്ന ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഇന്നലെ. 60,635 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഇതിൽ 49,140 പേർ വെർച്വൽ ക്യൂ വഴിയാണ് എത്തിയത്. എന്നാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ പതിനാറായിരത്തോളം പേർ ദർശനത്തിനെത്തിയില്ല.

ശബരിമല സന്നിധാനത്ത് നട തുറന്ന ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഇന്നലെ. 60,635 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഇതിൽ 49,140 പേർ വെർച്വൽ ക്യൂ വഴിയാണ് എത്തിയത്. എന്നാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ പതിനാറായിരത്തോളം പേർ ദർശനത്തിനെത്തിയില്ല.

 

അടുത്ത ദിവസം അവധിയായതിനാൽ ശബരിമലയിൽ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 71,000 ആയി ഉയർത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന പരിധിക്കു പുറമേ 5,000 സ്ലോട്ടുകൾ കൂടി അനുവദിച്ചാണ് ബുക്കിങ് വർധിപ്പിച്ചത്. തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിങ് പരിധിയും ഉയർത്തി നൽകും.

 

കൂടുതലായി അനുവദിച്ച 50,000 വെർച്വൽ ക്യൂ സ്ലോട്ടുകൾ ഘട്ടംഘട്ടമായി തുറന്നുനൽകാനാണ് തീരുമാനം. സ്ലോട്ടുകൾ ആരെങ്കിലും കൂട്ടത്തോടെ ബുക്ക് ചെയ്യുന്നുണ്ടോയെന്ന് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. നേരത്തേ ബുക്ക് ചെയ്തവരുടെ ഐപി വിലാസങ്ങളും പരിശോധിക്കുന്നുണ്ട്.

 

ബുക്കിങ് പൂർണമായിട്ടും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തീർഥാടകർ എത്താതിരുന്നതിന്റെ കാരണം കണ്ടെത്താൻ ദേവസ്വം ബോർഡ് സൈബർ ഫോറൻസിക് വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗം തടയുന്നതിനും തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമുള്ള നടപടി.

ENGLISH SUMMARY:

Sabarimala recorded its highest pilgrim turnout since the temple opened, with 60,635 devotees visiting in a single day. Of these, 49,140 arrived through virtual queue bookings, while nearly 16,000 registered pilgrims failed to turn up. With a holiday approaching, the virtual queue limit has been increased to 71,000. Authorities are monitoring bulk bookings and investigating booking irregularities with the help of cyber forensic experts.