Image: Manorama

Image: Manorama

  • മന്ത്രിസഭായോഗത്തിലെ തര്‍ക്കങ്ങളുടെ ചുവടുപിടിച്ച് കൊമ്പുകോര്‍ക്കാന്‍ ഗ്രൂപ്പുകള്‍. കെ.സി. വേണുഗോപാല്‍ പക്ഷത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ വി.ഡി. പക്ഷം തീരുമാനിച്ചു

മന്ത്രിസഭായോഗത്തിലെ തര്‍ക്കങ്ങളുടെ ചുവടുപിടിച്ച് കൊമ്പുകോര്‍ക്കാന്‍ ഗ്രൂപ്പുകള്‍. കെ.സി. വേണുഗോപാല്‍ പക്ഷത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ വി.ഡി. പക്ഷം തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് ആക്ഷേപം. ആരോപണങ്ങള്‍ തള്ളുന്ന കെ.സി പക്ഷം പരാതിയെ പോസിറ്റീവായി കാണുകയാണ്. ഇരുവിഭാഗങ്ങളും ഘടകകക്ഷികളുടെ പിന്തുണ അവകാശപ്പെടുന്നുണ്ടെന്നതാണ് പ്രത്യേകത. അതേസമയം, മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ് പരസ്യപിന്തുണയുമായി കെ.മുരളീധരന്‍ രംഗത്തെത്തി.  Also Read: സോണിയ വിളിച്ചാലും കോൺഗ്രസിലേക്കില്ല മടങ്ങില്ല; വ്യക്തിബന്ധത്തിനും ആദരവിനും മാറ്റമില്ല: കെ.വി.തോമസ്



മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തിലേക്ക് നയിച്ച പോര് ഹൈക്കമാന്‍ഡിന് മുന്‍പിലെത്തിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം. കെ.സി പക്ഷത്തിനെതിരെ വി.ഡി പക്ഷം ഹൈക്കമാന്‍ഡിന് നല്‍കുന്ന കുറ്റപത്രത്തില്‍  മന്ത്രിസഭാ യോഗ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് കെ.സി.പക്ഷത്തെ പ്രമുഖ മന്ത്രിയാണെന്നാണ് ചൂണ്ടിക്കാണിക്കുക. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് വഴി ആറുമാസത്തെ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട ദിവസം നഷ്ടമാക്കിയെന്നും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമുണ്ടായെന്നും വി.ഡി.പക്ഷം പറയുന്നു. ഹൈക്കമാന്‍ഡിന് മുന്‍പില്‍ സതീശന്‍ നേരിട്ട് പരാതി അറിയിക്കില്ലെന്നും അഭിപ്രായം തേടിയാല്‍ മറുപടി നല്‍കുമെന്നുമാണ് വിവരം. ഇതിനിടെ, മുഖ്യമന്ത്രിക്ക് പരസ്യപിന്തുണയുമായി പതിവുപോലെ കെ.മുരളീധരന്‍ രംഗത്തുവന്നു. 

അതേസമയം, മുഖ്യമന്ത്രി വേട്ടയാടുന്നുപെടുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ വി.ഡി.പക്ഷത്തെ മന്ത്രിമാര്‍ തന്നെയാണ് മന്ത്രിസഭയിലെ തര്‍ക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതെന്നാണ് കെ.സി പക്ഷത്തിന്റെ മറുവാദം. പരാതിയിലെ പോസിറ്റീവായി കാണുന്ന കെ.സി പക്ഷം അവരുടെ നിലപാട് അറിയിക്കാനുള്ള അവസരമായി അതിനെ കാണുന്നു. കെ.പി.സി.സി അധ്യക്ഷനും രണ്ടു മുന്‍ അധ്യക്ഷന്മാരും രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരും മന്ത്രിസഭയില്‍ ഉള്ളതിനാല്‍ മറ്റ് ചര്‍ച്ചകള്‍ക്ക് ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കെ.സി പക്ഷം തള്ളുകയാണ്. ഘടകകക്ഷി മന്ത്രിമാര്‍ കൂടി ഇരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നാണ് അവരുടെ നിലപാട്. തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്‍പിലേക്ക് എത്തിക്കുമ്പോള്‍ ഘടകകക്ഷി മന്ത്രിമാരുടെ പിന്തുണ ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

ENGLISH SUMMARY:

The internal conflict within the Congress has intensified following disagreements during a cabinet meeting. The V.D. Satheesan faction is preparing to complain to the Congress High Command against the K.C. Venugopal camp, accusing a prominent minister of leaking cabinet discussions to the media and damaging the government's image. The K.C. faction has rejected the allegations and countered that V.D. faction ministers were responsible for the leaks. Both sides claim the support of coalition partners, while K. Muraleedharan has publicly backed the Chief Minister.