Image Credit: Reddit

  • ആക്ടന്‍ ബോക്സ്ബറോ റീജനല്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥിയായ അര്‍ജുന്‍ കൃത്യത്തിന് ശേഷം അമ്മയുടെ കാറില്‍ രക്ഷപെടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വെയ്​ലന്‍ഡിലെ ഒരു പാര്‍ക്കിങ് സ്​ലോട്ടില്‍ വച്ചാണ് അര്‍ജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

അമേരിക്കയിലെ മാസച്യുസിറ്റ്സില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ അമ്മയെയും അനിയനെയും കൊലപ്പെടുത്തി. അര്‍ജുന്‍ അരവിന്ദ് (17) എന്ന കൗമാരക്കാരനാണ് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായത്. അമ്മ സുധ വെങ്കിടേശന്‍ (45) അനിയന്‍ സിദ്ധാര്‍ഥ് അരവിന്ദ് (14) എന്നിവരെയാണ് അര്‍ജുന്‍ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ചയായിരുന്നു കൊലപാതകം. ബോസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ആക്ടണിലാണ് അര്‍ജുന്‍റെ കുടുംബം താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ ട്യൂട്ടര്‍, വിളിച്ചിട്ടും ആരും വാതില്‍ തുറക്കാതായതോടെ അര്‍ജുന്‍റെ അച്ഛനെ ഫോണില്‍ വിളിച്ചു. വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ജോലിക്കായി അരവിന്ദ് വീട്ടില്‍ നിന്നും പോയത്. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് സുധയുടെ മൃതദേഹം വീടിന്‍റെ താഴത്തെ നിലയിലും സിദ്ധാര്‍ഥന്‍റേത് ആദ്യത്തെ നിലയിലും കിടക്കുന്നത് കണ്ടത്. മാരകമായ രീതിയിലാണ് ഇരുവരും കൊല ചെയ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയ പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി അന്വേഷണം നടക്കുകയാണ്. 

ആക്ടന്‍ ബോക്സ്ബറോ റീജനല്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥിയായ അര്‍ജുന്‍ കൃത്യത്തിന് ശേഷം അമ്മയുടെ കാറില്‍ രക്ഷപെടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വെയ്​ലന്‍ഡിലെ ഒരു പാര്‍ക്കിങ് സ്​ലോട്ടില്‍ വച്ചാണ് അര്‍ജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അടുത്തയിടെയായി അര്‍ജുന്‍റെ സ്വഭാവത്തില്‍ വ്യത്യാസം പ്രകടമായിരുന്നുവെന്നും സെര്‍ച്ച് ഹിസ്റ്ററികളില്‍ നിന്ന് ഇതേക്കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു. ഗോഥിക് നോവല്‍ പോലെയുള്ള കഥകള്‍ എഐ സഹായത്തോടെ അര്‍ജുന്‍ നിര്‍മിച്ചിരുന്നുവെന്നും കൊലപാതകം ആസൂത്രണം ചെയ്യാന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയിരുന്നുവെന്നും കണ്ടെത്തി. 

ENGLISH SUMMARY:

A 17-year-old Indian-origin teenager, Arjun Aravind, has been arrested for the gruesome double murder of his mother, Sudha Venkatesan, and his 14-year-old brother, Siddharth, in Acton, Massachusetts. The crime came to light on Tuesday after a tutor found the house locked and alerted the family, leading police to discover the bodies inside their residence. Investigation into the teenager’s digital footprint revealed that he had been using AI tools, including ChatGPT, to plan the murders and draft gothic stories. Arjun, who fled the scene in his mother's car, was apprehended by police in Wayland on Wednesday morning.