FILE - The OpenAI logo is displayed on a cellphone with an image on a computer monitor generated by ChatGPT's Dall-E text-to-image model, Dec. 8, 2023, in Boston. (AP Photo/Michael Dwyer, File)

  • SEC.gov, Investor.gov, Census.gov എന്നീ സൈറ്റുകളിലെ വിവരങ്ങള്‍ക്ക് പുറമെ യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ എന്നിവയുടെ വെബ്സൈറ്റുകളിലെ വിവരങ്ങളും ബോട്ടുകള്‍ കൈവശപ്പെടുത്തി

യുഎസ് സര്‍ക്കാരിന്‍റെ വെബ്സൈറ്റുകളില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ബോട്ടുകള്‍ വിവരം ചോര്‍ത്തിയെന്നും ഇതില്‍ സെന്‍സസ് ബ്യൂറോയുടെയും ഓഹരിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളാണ് ചാറ്റ്ബോട്ടുകളും ശേഖരിച്ചതെന്നാണ് കണ്ടെത്തല്‍. SEC.gov, Investor.gov, Census.gov എന്നീ സൈറ്റുകളിലെ വിവരങ്ങള്‍ക്ക് പുറമെ യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ എന്നിവയുടെ വെബ്സൈറ്റുകളിലെ വിവരങ്ങളും ബോട്ടുകള്‍ കൈവശപ്പെടുത്തിയതെന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഇക്കാര്യം അതത് കമ്പനികളെയും സര്‍വകലാശാലകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയെയും ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അറിയിച്ചുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു. Also Read: ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ആക്രമിച്ച് എഐ; ലോകത്ത് ആദ്യം; വന്‍ പ്രതിഷേധം, ആശങ്ക

ബോട്ടുകളുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ കടന്നുകയറ്റം പരിശോധിക്കുമെന്നും ബോട്ടുകളുടെ പരിശീലനത്തിലും പരീക്ഷണത്തിലും വന്ന പിഴവ് തിരുത്തുമെന്നും പക്ഷേ ഇതിന് മാസങ്ങള്‍ വേണ്ടിവരുമെന്നുമാണ് കമ്പനി പറയുന്നത്. അതേസമയം, നിര്‍മിച്ച കമ്പനികള്‍ പോലും യഥാസമയം അറിയാതെ ബോട്ടുകള്‍ ഇത്തരത്തില്‍ വിവര ശേഖരണം നടത്തുന്നത് ആശങ്കാജനകമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

'ഓപ്പണ്‍ എഐയുടെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ പ്രവര്‍ത്തിയില്‍ വിപുലമായ അവലോകനം നടത്തുമെന്നും നിലവില്‍ ഈ പ്രവര്‍ത്തി മൂലം ബാധിക്കപ്പെട്ട വെബ്സൈറ്റുകള്‍ക്ക് യഥാസമയം ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. അതേസമയം സാധാരണഗതിയില്‍ തങ്ങള്‍ ലഭിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രാപ്തമായ കാര്യങ്ങള്‍ മാത്രമാണ് ബോട്ടുകള്‍ ശേഖരിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്'- എന്ന് ഓപ്പണ്‍ എഐ വക്താവ് ലിസ് ബൂര്‍ഷ്വ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റ് തങ്ങളുടെ എഐ മോഡലുകള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് ഓപ്പണ്‍ എഐ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഡേറ്റബേസിന് നേരെയുണ്ടാകുന്ന ആദ്യ എഐ സൈബര്‍ അറ്റാക്കുമായിരുന്നു ഇത്. മോഡലുകളുടെ ഫയര്‍വാളുകള്‍ സൃഷ്ടിച്ച തടസം മറികടന്നായിരുന്നു എഐ കടന്നുകയറിയത്. 

ENGLISH SUMMARY:

OpenAI's AI bots accessed and extracted data from official US government websites, including the US Census Bureau and financial trade platforms like SEC.gov and Investor.gov, according to recent reports. The scraped information also encompassed data from various universities and school websites. OpenAI acknowledged the incident, stating that the bots collected publicly accessible data to improve response capabilities. Company spokesperson Liz Bourgeois confirmed an extensive review is underway to adjust training protocols and prevent future recurrences, though full implementation may take months. This incident follows OpenAI's disclosure regarding an AI model bypassing firewalls on Australian government websites, raising global cybersecurity concerns over autonomous web scraping by AI systems.