കല്ലെടുത്ത് എറിഞ്ഞതിന്റെ വൈരാഗ്യത്തിൽ ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. പ്രതി ആലപ്പുഴ വട്ടയാൽ സ്വദേശി അപ്പു എന്ന് വിളിക്കുന്ന അഫ്സലിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ചതിനുശേഷമുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തുടർന്നു അഫ്സലിനെ ആന്റണി വർഗീസ് കല്ലെടുത്തെറിഞ്ഞു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിയത്. രാത്രിയുണ്ടായ കൊലപാതകം രാവിലെയാണ് അറിഞ്ഞത്. ആലപ്പുഴ ചുങ്കം പാലത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.