modi-putin
  • സമുദ്ര പാതകളിലെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് റെയിൽവേ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത റഷ്യ പരിശോധിക്കുന്നു.

റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസിനുള്ള സാധ്യത പരിശോധിക്കാന്‍ റഷ്യ. ഇന്ത്യൻ മഹാസമുദ്ര തീരത്തേക്ക് റഷ്യയില്‍ നിന്നൊരു റെയിൽവേ റൂട്ട് എന്ന ആശയമാണ് റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്‌നുല്ലിൻ പങ്കുവെച്ചത്. ട്രാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ബോസ്ഫറസ്, ഹോർമുസ് കടലിടുക്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന സമുദ്ര പാതകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനാണ് റഷ്യ ബദൽ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നത്. 

ലഷ്‌കറെ കമാന്‍ഡര്‍ പള്ളിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇന്ത്യൻ മഹാസമുദ്ര തീരത്തേക്ക് ഒരു റെയിൽവേ റൂട്ട് നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ റഷ്യ പരിശോധിക്കണമെന്ന് ഖുസ്‌നുല്ലിൻ പറഞ്ഞു. റഷ്യയില്‍ നിന്നും ആരംഭിച്ച് തുർക്ക്മെനിസ്ഥാൻ വഴി ഇറാന്‍, അഫാഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ കടന്നാണ് പാത ഇന്ത്യയിലെത്തുക. ഇന്ത്യയിലേക്ക് പ്രവേശനം നൽകുന്ന ഏത് മാർഗവും റഷ്യ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റഷ്യയുടെ ഭാഗത്തു നിന്നുള്ള നിർദ്ദേശം മാത്രമാണിത്. 

കടല്‍ മാര്‍ഗമുള്ള വ്യാപാരത്തിന് ബദല്‍ റൂട്ട് നിര്‍മിക്കുകയാണ് ഇതിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ലോകത്തിലെ പ്രധാന കടല്‍ വ്യാപാര വഴിയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ 25 ശതമാനവും കടന്നു പോകുന്നത്. സംഘര്‍ഷം നിമിത്തം വ്യാപാരത്തിലുണ്ടാകുന്ന പ്രതിസന്ധി മറികടക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. 

റൂമിൽ പല ഫ്ലേവറുകളിലുള്ള കോണ്ടവും ലൂബ്രിക്കന്‍റുകളും; 19കാരിയെ 70 പേര്‍ക്ക് കാഴ്ച്ച വെച്ചു

ബോസ്ഫറസ്, ഹോർമുസ് കടലിടുക്ക് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ബദൽ കര പാതകളെ പ്രധാനമാക്കുമെന്ന് ഖുസ്നുല്ലിൻ പറഞ്ഞു. ഇന്ത്യയിലേക്ക് റെയിൽ കണക്ഷന്‍ ലഭിച്ചാല്‍ പ്രധാന സമുദ്രപാതകളെ പൂർണ്ണമായും ആശ്രയിക്കാതെ തന്നെ റഷ്യയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് തങ്ങളുടെ ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും. 

ENGLISH SUMMARY:

Russia is actively exploring the feasibility of establishing a direct railway service connecting to India to diversify its trade routes. Russian Deputy Prime Minister Marat Khusnullin highlighted this ambitious rail initiative to reduce reliance on vulnerable maritime trade corridors like the Bosporus and Strait of Hormuz. The proposed overland route would originate in Russia and transit through Turkmenistan, Afghanistan, Pakistan, and Iran to reach the Indian coastline. Although currently just a preliminary proposal, this strategic transport network aims to secure uninterrupted commercial logistics against regional maritime conflicts.