Image was captured in camera using a reflection on a mobile device)President of Ukraine Volodymyr Zelenskyy addresses the 81st session of the United Nations (U.N.) General Assembly at U.N. Headquarters on September 23, 2026 in New York City. World leaders have gathered in New York for the annual session of the United Nations General Assembly, with this year's global issues ranging from the threat of artificial intelligence to the continued wars in Ukraine and Gaza. Alexi J. Rosenfeld/Getty Images/AFP (Photo by Alexi J. Rosenfeld / GETTY IMAGES NORTH AMERICA / Getty Images via AFP)
റഷ്യയേയും പ്രസിഡന്റ് പുട്ടിനേയും കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ഇന്ത്യയുള്‍പ്പെടെയുള്ള 47 രാജ്യങ്ങള്‍ക്കാണ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ മുന്നറിയിപ്പ് നല്‍കിയത്. യുക്രെയ്നെതിരായ യുദ്ധത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെ ഉള്‍പ്പെടെ റഷ്യ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിൽ നിന്ന് സ്വന്തം ജനതയെ സംരക്ഷിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ ഉടനടി ഇടപെടണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.
Also Read: ഹൈവേകള്‍ അടയ്ക്കും; അത്യാഹിതങ്ങൾ നേരിടാന്‍ ആശുപത്രികള്‍ ഒരുങ്ങണം; പാക്കിസ്ഥാനില്‍ മുന്നൊരുക്കം
ഇന്ത്യ, നേപ്പാൾ, ഘാന, താജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വേ, ക്യൂബ, ബെലാറസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ റഷ്യ പോരാട്ട ഭൂമിയിലേക്ക് തള്ളിവിടുകയാണെന്നും സെലെൻസ്കി ചൂണ്ടിക്കാട്ടുന്നു. ‘ഈ 47 രാജ്യങ്ങളിലെ പ്രതിനിധികളോടും എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്, നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. സ്വന്തം ജനങ്ങളെ സംരക്ഷിക്കൂ, മറ്റൊരു യുദ്ധമുഖത്തേക്ക് അവരെ തള്ളിവിടരുത്. ഈ യുദ്ധത്തിലേക്ക് പുട്ടിൻ നിങ്ങളെ വലിച്ചിഴക്കാൻ ഇടവരുത്തരുത്’– സെലെന്‍സ്കി പറയുന്നു.
President of Ukraine Volodymyr Zelensky speaks during the 81st session of the United Nations (U.N.) General Assembly at U.N. Headquarters on September 23, 2026 in New York City. World leaders have gathered in New York for the annual session of the United Nations General Assembly, with this year's global issues ranging from the threat of artificial intelligence to the continued wars in Ukraine and Gaza. Spencer Platt/Getty Images/AFP (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)
റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ ‘പേഷ്യന്റ് സീറോ’ എന്നാണ് സെലെന്‍സ്കി വിശേഷിപ്പിച്ചത്. രോഗം പടര്‍ത്തുന്ന ആദ്യ ഉറവിടം എന്ന അര്‍ത്ഥത്തിലാണ് ഈ പരാമര്‍ശം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധത്തിന് കാരണക്കാരനായ പുട്ടിനെ ഉടൻ തടയേണ്ടതുണ്ടെന്നും സെലെന്‍സ്കി ഓർമിപ്പിച്ചു. റഷ്യയുടെ വരുമാന മാർഗ്ഗങ്ങൾ തടയുന്നതിനായി സാമ്പത്തിക ഉപരോധങ്ങളും വ്യാപാര നിയന്ത്രണങ്ങളും കർശനമാക്കണമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് യുഎന്നില്‍ അഭ്യർത്ഥിച്ചു.
റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കങ്ങളെ സെലെന്‍സ്കി ഉദാഹരണമായി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ശൈത്യകാലത്ത് റഷ്യയിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് തങ്ങള്‍ കരുതുന്നത്. അതിനാൽ മുൻകൂട്ടിയുള്ള പ്രതിരോധങ്ങള്‍ക്കായുള്ള ശ്രമത്തിലാണ്. റഷ്യൻ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
റഷ്യക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയിലും ബ്ലാക്ക് സീയിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ സെലെന്‍സ്കി പ്രശംസിച്ചു. ഇവിടെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങളെ പിന്തുണയ്ക്കാന്‍ യുക്രെയ്ന്‍ തയാറാണെന്നും ഇനി റഷ്യയുടെ പ്രതികരണമാണ് അറിയേണ്ടതെന്നും സെലെന്‍സ്കി പറയുന്നു.