train-alappuzha

ആലപ്പുഴ കരുവാറ്റയിൽ വള്ളംകളി കണ്ട് മടങ്ങുകയായിരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. കരുവാറ്റ കുറുച്ചിക്കലിൽ വെച്ച് രാത്രി എട്ടു മണിയോടെയായിരുന്നു ദാരുണമായ അപകടം. പല്ലന സ്വദേശികളായ പ്രകാശൻ (52), സുരേഷ് (49) എന്നിവരാണ് മരണപ്പെട്ടത്. 

കരുവാറ്റ വള്ളംകളി കണ്ടശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം. ഇവർക്കൊപ്പം സഹയാത്രികരായി മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ പെട്ടെന്ന് ഓടി മാറിയതുകൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.  

സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും പ്രദേശവാസികളും ചേർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Alappuzha train accident resulted in the deaths of two individuals, Prakashan (52) and Suresh (49), both residents of Pallana, who were returning after witnessing the Karuvatta boat race. The unfortunate incident occurred as they were walking along the railway tracks.