• വടക്കൻ ആഫ്രിക്കൻ തീരത്തോട് ചേർന്നുള്ള സ്പെയിനിന്റെ സ്വയംഭരണ പ്രദേശമായ സെവൂട്ടയിലേക്ക് ഒറ്റദിവസത്തിനിടെ ആയിരക്കണക്കിന് അഭയാർഥികൾ എത്തി.

മൊറോക്കോയിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ സ്പാനിഷ് സ്വയംഭരണ പ്രദേശമായ സെറ്റയിലേക്ക് എത്തിയത് വളരെ പെട്ടന്നാണ്. 24 മണിക്കൂറിനിടെ 49000 പേരെത്തിയെന്നാണ് കണക്ക്. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാനാകാതെ സെറ്റയിലെ പ്രാദേശിക ഭരണകൂടം സ്പെയിനിന്‍റെ സഹായം തേടി. കര, നാവിക സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്പെയിനില്‍ നിന്നും കൂടുതല്‍ സേന മേഖലയിലെത്തിയിട്ടുണ്ട്. എന്താണ് പെട്ടന്ന് മൊറോക്കോയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിന് കാരണം. 

സെറ്റയുടെ പ്രാധാന്യം

വടക്കന്‍ ആഫ്രിക്കന്‍ തീരത്തോട് ചേര്‍ന്നുള്ള സ്പെയിനിന്‍റെ സ്വയം ഭരണപ്രദേശമാണ് സെറ്റ. ജിബ്രാൾട്ടർ കടലിടുക്കില്‍ സ്പെയിന് എതിര്‍ഭാഗത്താണ് സെറ്റ സ്ഥിതി ചെയ്യുന്നത്. മൊറോക്കോയുമായി അതിർത്തി പങ്കിടുന്ന ആറ് മൈൽ നീളമുള്ള ഉപദ്വീപിലാണ് സെറ്റ നഗരം. സ്പാനിഷ് മെയിന്‍ ലാന്‍ഡില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് അതിര്‍ത്തി. ആഫ്രിക്കയുമായി കര അതിര്‍ത്തി പങ്കിടുന്ന ചുരുക്കം യൂറോപ്യന്‍ യൂണിയന്‍ ഭാഗം എന്ന പ്രത്യേകതയും സെറ്റയ്ക്കുണ്ട്. 

സ്പാനിഷ്- മൊറോക്കൊ തര്‍ക്കം

1580 മുതല്‍ സെവൂട്ട സ്പാനിഷ് ഭരണത്തിന് കീഴിലാണ്. എന്നാല്‍ പ്രദേശങ്ങളിലെ സ്പാനിഷ് ഭരണത്തെ മൊറോക്ക അംഗീകരിക്കുന്നില്ല. യൂറോപ്പിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വഴിയാണിത്. ‌‌‌ഫ്നിഡെക്ക്, ബെലിയൂനെച്ച് തുടങ്ങിയ മൊറോക്കൻ നഗരങ്ങളിൽ നിന്നാണ് സെവൂട്ടയിലേക്ക് അഭയാര്‍ഥികളെത്തുന്നത്. സെറ്റയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാർക്ക് സ്പെയിനിൽ അഭയം തേടാനാകും, എന്നിരുന്നാലും ഉഭയകക്ഷി കരാറുകൾ പ്രകാരം പലരെയും മൊറോക്കോയിലേക്ക് തിരിച്ചയയ്ക്കുന്നതാണ് രീതി. 

ഇരച്ചുകയറിയത് 3000ത്തിന് മുകളില്‍ അഭയാര്‍ഥികള്‍; അന്തംവിട്ട് സ്പെയിന്‍ സേന, ഭയത്തില്‍ പൗരന്‍മാര്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതര്‍ക്കങ്ങളുടെ ഇടം കൂടിയാണ് സെറ്റ. 2021 മേയില്‍ 8000 അഭയാര്‍ഥികള്‍ രണ്ടു ദിവസംകൊണ്ട് സെറ്റയിലേക്ക് എത്തിയതിന് പിന്നില്‍ മൊറോക്കോയുടെ ബുദ്ധിയായിരുന്നു. മൊറോക്കോയിലെ പടിഞ്ഞാറൻ സഹാറയുടെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന നേതാവിന് സ്പെയിന്‍ ചികില്‍സ അനുമതി നൽകിയതിനുള്ള പ്രതികാരമായി മൊറോക്കോ അതിര്‍ത്തിയിലെ നിയന്ത്രണം ലഘീകരിച്ചതാണ് പ്രശ്നമായത്. സ്പെയിന്‍ നിലപാട് മാറ്റിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയരീതിയിലായത്. 

പുതിയ പ്രതിസന്ധിക്ക് കാരണം

സെറ്റയിലേക്കോ മെലീലയിലേക്കോ എത്തിച്ചേരാൻ ശ്രമിക്കുന്നതിനിടയിൽ കടലിൽ വെച്ച് തടയപ്പെടുന്ന കുടിയേറ്റക്കാരെ മൊറോക്കോയിലേക്ക് തിരിച്ചയക്കില്ലെന്ന് ഈയിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ മനുഷ്യക്കടത്ത് സംഘങ്ങൾ തെറ്റായ രീതിയില്‍ പ്രചരിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സ്പാനിഷ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടുന്നത്. അതേസമയം നിയമവിരുദ്ധമായി കടൽമാർഗം എത്തുന്നവരെ സംബന്ധിച്ച നടപടികൾ നിലവിലെ നിയമപ്രകാരം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

Thousands of refugees suddenly flooded into the Spanish autonomous enclave of Ceuta from Morocco, overwhelming local authorities within a 24-hour period. Ceuta holds unique geopolitical significance as one of the few European Union territories sharing a direct land border with the African continent. This sudden mass migration was reportedly triggered by human traffickers misinterpreting a recent Supreme Court ruling regarding migrant returns. In response to the crisis, Spanish authorities deployed additional land and naval forces to reinforce border security.