കഴിഞ്ഞ മാസമാണ് മൊറോക്കോയില്‍ നിന്ന് സ്പെയനിലേക്ക് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹം നടന്നത്. ചെറുബോട്ടുകളിലും ചങ്ങാടങ്ങളിലും കടല്‍ കടന്നെത്തിയവര്‍ സ്പെയിന്‍ കടല്‍ത്തീര നഗരമായ സെറ്റയില്‍ തമ്പടിക്കുകയും അക്രമമഴിച്ചുവിടുകയുമായിരുന്നു. നിരവധി പേരെ ഇതിനോടകം നാടുകടത്തിയെങ്കിലും 60000ത്തോളം മൊറോക്കന്‍ അഭയാര്‍ഥികള്‍ എത്തിയതില്‍ വലിയൊരു ശതമാനം ഇപ്പോഴും കടല്‍തീരത്തും മറ്റുമായി തമ്പടിക്കുന്നുണ്ട്. ഇതിനിടയില്‍ അഭയാര്‍ഥികള്‍ ഒരു ഡോള്‍ഫിന്‍ കുഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. 

യൂറോപ്പില്‍ ഏറ്റവുമധികം ഡോള്‍ഫിനുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് സ്പെയിനിന് ചുറ്റുമുള്ള കടല്‍തീരം. ഇവയെ കാണാന്‍ സഞ്ചാരികള്‍ വന്‍തോതില്‍ എത്തുന്നതിനാല്‍ സ്പെയിനിന് ഡോള്‍ഫിനുകള്‍ ഒരു ടൂറിസം വരുമാന സ്രോതസ് കൂടിയാണ്. ഇതുകൊണ്ടുതന്നെ ഡോള്‍ഫിനുകള്‍ ആളുകള്‍ കടലിലിറങ്ങിയാല്‍ അടുത്ത് വന്ന് നിരീക്ഷിക്കുകയും ഇടപഴകുകയും കളിക്കുകയുമെല്ലാം ചെയ്യും. 

സെറ്റയില്‍ എത്തിയ അഭയാര്‍ഥികള്‍ക്കടുത്തേക്ക് ഇതേ ചിന്താഗതിയോടെയാണ് ഡോള്‍ഫിന്‍ കുഞ്ഞ് എത്തിയതെന്നാണ് നിഗമനം. എന്നാല്‍ കളിക്കാനെത്തിയ ഡോള്‍ഫിന്‍ കുഞ്ഞിനെ അഭയാര്‍ഥികള്‍ എടുത്ത് കൈമാറിക്കളിക്കുകയും വാലില്‍ തൂക്കുകയും പിടിച്ചുവലിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനിടെ ഒരാള്‍ ഡോള്‍ഫിന്‍റെ തലയില്‍ വടികൊണ്ടടിക്കുകയും ഇതിനെ അവശനിലയില്‍ ആക്കുകയും ചെയ്തു. 

ഇതിനിടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുന്നതും കാണാം. മാസ്കും കയ്യുറകളും ധരിച്ച പ്രദേശവാസി ഡോള്‍ഫിന്‍ കുഞ്ഞിനെ വെള്ളത്തിലിറക്കി തലോടിയും മറ്റും അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നായില്‍ ഇയാളില്‍ നിന്നും ഒരാള്‍ ഡോള്‍ഫിന്‍റെ മൂക്ക് പിടിച്ച് വലിച്ചെടുത്ത് കയ്യിലുയര്‍ത്തി ഉച്ചത്തില്‍ അലറുന്നത് കാണാം. പിന്നാലെ മറ്റൊരു പ്രദേശവാസി എത്തി ബഹളമുണ്ടാക്കുന്നതോടെയാണ് ഡോള്‍ഫിനെ കടലിലേക്ക് തിരികെ ഇറക്കുന്നത്. ഇതിനോടകം ഡോള്‍ഫിന്‍ ചത്തെന്നാണ് വിമര്‍ശനം. ഡോള്‍ഫിനുകള്‍ സംരക്ഷിത വിഭാഗമാണ്. വിഡിയോയില്‍ കാണുന്നത് സ്ട്രൈപ്പ്ഡ് ഡോള്‍ഫിന്‍ എന്ന വംശനാശഭീഷണി നേരിടുന്ന ഡോള്‍ഫിന്‍ ആണ്. അഭയാര്‍ഥികളുടെ നടപടിക്കെതിരെ വന്‍തോതില്‍ പ്രതിഷേധമാണ് ഉയരുന്നത്. 

ENGLISH SUMMARY:

The migrant dolphin killing incident in Ceuta, Spain, involves refugees from Morocco allegedly mistreating and causing the death of a young dolphin. This event, occurring amidst a large influx of migrants, has sparked widespread outrage due to the dolphin's endangered status and its significance for Spanish tourism.