ലോകകപ്പ് ജേതാക്കളായ സ്പെയിന്‍, യുവേഫ നേഷൻസ് ലീഗില്‍  ജയത്തോടെ തുടങ്ങി. ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ലോക ചാംപ്യന്മാരായ ശേഷം സ്പെയിനിന്‍റെ ആദ്യമത്സരമായിരുന്നു ഇത്. 

ലണ്ടനിലെ വെംബ്ലിയിൽ ആവേശകരമായ മത്സരത്തിൽ ലാമിൻ യമാൽ, അലക്സ് ബയേന, മിക്കൽ ഒയാർസബാൽ എന്നിവർ സ്പെയിനായി ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ഗോളുകൾ ആന്തണി ഗോർഡനും ഹാരി കെയ്നും നേടി. ലോകകപ്പ് ജയിച്ചശേഷം സ്പെയിനിന്‍റെ ആദ്യ മത്സരമാണിത് . യൂറോ 2024 ഫൈനലിന്റെ ആവർത്തനമാണ് വെംബ്ലിയിലും കണ്ടത്.  അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയ ഗോൾ നേടിയ  ഒയർസബാൽ തന്നെയാണ് ഇത്തവണയും സ്പെയിന്റെ വിജയഗോൾ നേടിയത്. 

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ  യമാൽ സ്പെയിനെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റിൽ ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. നാല് മിനിറ്റിന് ശേഷം നായകൻ ഹാരി കെയ്ൻ കൂടി വല കുലുക്കിയതോടെ ആദ്യപകുതിയിൽ ഇംഗ്ലണ്ട് 2–1ന് മുന്നിലെത്തി. 

രണ്ടാം പകുതിയിൽ സ്പെയിൻ ശക്തമായി തിരിച്ചുവന്നു. 60-ാം മിനിറ്റിൽ അലക്സ് ബയേന സമനില ഗോൾ നേടി. 74-ാം മിനിറ്റിൽ മിക്കൽ ഒയാർസബാൽ നിർണായക ഗോൾ കണ്ടെത്തിയതോടെ സ്പെയിൻ 3–2ന് മുന്നിലെത്തി. ഇതോടെ നേഷൻസ് ലീഗിലും മിന്നുന്ന ഫോം തുടരുകയാണെന്ന് തെളിയിക്കുകയാണ് ലോകചാംപ്യന്മാര്‍.

ENGLISH SUMMARY:

In their first match after crowning themselves World Champions, Spain kicked off their UEFA Nations League campaign with a thrilling 3–2 victory over England at Wembley Stadium in London. In a high-octane encounter mirroring the Euro 2024 final, Lamine Yamal opened the scoring for Spain in the 2nd minute before Anthony Gordon and Harry Kane put England ahead 2–1 by halftime. Spain staged a strong second-half comeback with Álex Baena equalizing in the 60th minute and Mikel Oyarzabal—who scored the winning goal in the Euro 2024 final—once again netting the decisive goal in the 74th minute to seal the win for the world champions.