റയലിന്റെയും ബാര്സയുടെയും മൈതാനങ്ങളെ അണിനിരത്തി റഗ്ബി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മല്സരംഗത്തേയ്ക്ക് സ്പെയിനും. 2035 റഗ്ബി ലോകകപ്പിനായാണ് ലാ ലീഗയുടെ പിന്തുണയോടെ സ്പാനിഷ് റഗ്ബി ഫെഡറേഷന് മല്സരിക്കുന്നത്.
റഗ്ബി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന് മല്സരിക്കുന്ന സ്പെയിന് ബാര്സിലോനയുടെ ക്യാംപ് നൗ, റയല് മഡ്രിഡിന്റെ ബെര്ണബ്യൂ ഉള്പ്പടെ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോള് സ്റ്റേഡിയങ്ങളെ മല്സരവേദികളുടെ പട്ടികയില് ഉള്പ്പെടുത്തി. 2030 ലെ ഫിഫ ലോകകപ്പിനായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള് പ്രയോജനപ്പെടുത്താനാണ് ലാലിഗയുടെ പിന്തുണയോടെയുള്ള ഈ നീക്കം.
ആദ്യമായാണ് സ്പെയിന് റഗ്ബി ലോകകപ്പിന് വേദിയാകാന് മല്സരിക്കുന്നത്. എന്നാൽ പരമ്പരാഗത റഗ്ബി ശക്തികളിൽ നിന്ന് കടുത്ത മത്സരമാണ് സ്പെയിന് നേരിടേണ്ടത്. ജപ്പാന്, അര്ജന്റീന എന്നീ രാജ്യങ്ങളും 2035 റഗ്ബി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന് മല്സരരംഗത്തുണ്ട്. 1999 ന് ശേഷം ആദ്യമായി പുരുഷ വിഭാഗം റഗ്ബി വേൾഡ് കപ്പിന് യോഗ്യത നേടിയ സ്പെയിൻ, ഓസ്ട്രേലിയയിൽ നടക്കുന്ന 2027 ലെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.