യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്നുതുടക്കം. നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് വെയില്‍സാണ് എതിരാളികള്‍. വെള്ളിയാഴ്ച്ചയാണ് ലോക ചാംപ്യന്‍മാരായ സ്പെയിന്‍ ഇറങ്ങുന്നത്. ലോകകപ്പിന് ശേഷം പുതിയ പരിശീലകര്‍ക്ക് കീഴിലാണ് ഭൂരിഭാഗം ടീമുകളും വരുന്നത്.
പുതിയ പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസിന് കീഴില്‍ ആദ്യ മല്‍സരത്തിനാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ നിരാശപ്പെടുത്തിയ പോര്‍ച്ചുഗലിന്റെ മധ്യനിരയിലേയ്ക്ക് 31 ജാഓ പാലീന്‍യായുമെത്തുന്നതാണ് പ്രധാനമാറ്റം. സാമു കോസ്റ്റയ്ക്കും മത്തേയൂസ് ന്യൂനസിലും ഇടമില്ല.
യോര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തില്‍ ആദ്യമല്‍സരത്തിന് ജര്‍മനി ഇറങ്ങുമ്പോള്‍ എതിരാളികള്‍ നെതര്‍ലന്‍ഡസ്. സ്പാനിഷ് ഇതിഹാസം സാവിയാണ് നെതര്‍ലന്‍ഡ്സിന്റെ തന്ത്രങ്ങളൊരുക്കുന്നത്.
ലോക ചാംപ്യന്‍മാരായ സ്പെയിനിനെ നേരിടുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്ന് പരുക്കേറ്റ കോള്‍ പാമര്‍, ഡെക്ലന്‍ റൈസ്, കോബി മെയ്നു എന്നിവര്‍ പിന്‍മാറി. പാമര്‍ ലോകകപ്പ് ടീമിലുണ്ടായിരുന്നില്ല. കോബിക്കാകട്ടെ ഒരു മല്‍സരത്തില്‍ പോലും പരിശീലകന്‍ തോമസ് ടുഹേല്‍ അവസരവും നല്‍കിയിരുന്നില്ല. ഇറ്റലി ബെല്‍ജിയത്തിനെയും ഫ്രാന്‍സ് തുര്‍ക്കിയെയും നേരിടും.