ഏഷ്യന്‍ ഗെയിംസ് ഇ–ഫുട്ബോളില്‍ ഇന്ത്യയ്ക്ക് നിരാശ. ഏഷ്യന്‍ ചാംപ്യന്‍ ഉള്‍പ്പെട്ട ടീമിനാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ടിവന്നത്. 

ഏഷ്യൻ ഗെയിംസിലെ ഇ-ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയുടെ ഡാനിയൽ പട്ടേലിനും ചിന്മയ് സാഹുവിനും പ്രീക്വാർട്ടർ പോലും കാണാതെ പുറത്താകേണ്ടിവന്നത് നിര്‍ഭാഗ്യം കൊണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനെതിരെ ഗോൾ രഹിത സമനില വഴങ്ങി. 

അടുത്ത മത്സരത്തിൽ ഇന്ത്യ മംഗോളിയയെ നേരിടേണ്ടതായിരുന്നു. എന്നാല്‍ മംഗോളിയൻ ടീം ലീഡര്‍ മൂന്ന് മിനിറ്റ് വൈകി എത്തിയതോടെ മത്സരം നടന്നില്ല. ഇതോടെ ടൂർണമെന്റ് നിയമപ്രകാരം ഇന്ത്യക്ക് 0-0 എന്ന ഫോർഫീറ്റ് വിജയം അനുവദിച്ചു. ഇന്ത്യക്ക് മൂന്ന് പോയിന്റ് ലഭിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ യാതൊരു നേട്ടവുമുണ്ടായില്ല. മല്‍സരം നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം അധികൃതര്‍ തള്ളി. ഇതോടെ ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി. 

മംഗോളിയയെ മൊബൈൽ വിഭാഗത്തിൽ 6-3നും, കൺസോൾ വിഭാഗത്തിൽ 12-0 നും തോൽപ്പിച്ച ഉസ്ബക്കിസ്ഥാന്‍ ഗോൾ വ്യത്യാസത്തില്‍ ഗ്രൂപ്പിൽ ഒന്നാമതെത്തി. മികച്ച രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസരവും ഇന്ത്യക്ക് നഷ്ടമായി. ഏഷ്യന്‍ ചാംപ്യനായ ഡാനിയല്‍ പട്ടേല്‍ ഉള്‍പ്പെടുന്ന ടീം  ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തേയ്ക്ക്. 

ENGLISH SUMMARY:

India faced a disappointing group-stage exit in the e-Football event at the Asian Games despite featuring Asian champion Charanjot Singh (Daniel Patel / Chinmay Sahu). After a goal-less draw against Uzbekistan in their opening match, India was awarded a 0-0 forfeit win against Mongolia due to the opponent's team leader arriving three minutes late. Although India received three points for the forfeit victory, they gained no goal-difference advantage, and tournament officials rejected India's request to play the match. Consequently, Uzbekistan secured top spot in the group with a superior goal margin after heavily defeating Mongolia, leaving India unable to advance even as a best runner-up.