ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിനു ശേഷമാണ് സിനദീന്‍ സിദാനെ തേടി ഫ്രഞ്ച് ഫുട്ബോള്‍ ടീം പരിശീലക സ്ഥാനമെത്തുന്നത്. വെള്ളിയാഴ്ച്ചയാണ് ദേശീയ ടീം പരിശീലകനായുള്ള സിദാന്റെ അരങ്ങേറ്റം. ഫ്രാന്‍സ് ടീമിന്റെ പരിശീലന സെഷന്‍ പാരിസില്‍ തുടങ്ങി. കിലിയന്‍ എംബാപ്പെ തന്നെയാണ് ഫ്രാന്‍സിന്റെ നായകന്‍. വില്യം സാലിബ, ഒറേലിന്‍ ചുഅമേനി എന്നിവര്‍ ടീമിലില്ല. 

റയലില്‍ സഹപരിശീലകനായിരുന്ന ഡേവിഡ് ബെറ്റോനി തന്നെയാണ് ഫ്രഞ്ച് ടീമിലും സിദാനൊപ്പമുള്ളത്. ഫാബിയന്‍ ബാര്‍ത്താസാണ് ഗോള്‍കീപ്പിങ്ങ് പരിശീലകന്‍. 2028 യൂറോ കപ്പാണ് സിദാന് മുന്നിലുള്ള വലിയ ലക്ഷ്യം. നേഷന്‍സ് ലീഗില്‍ തുര്‍ക്കിയും ബെല്‍ജിയവുമാണ് ഫ്രാന്‍സിന്റെ അടുത്ത എതിരാളികള്‍. 

സിദാന്റെ കീഴിലെ ഫ്രാന്‍സിന്റെ ആദ്യ ഹോം മല്‍സരത്തില്‍ ഇറ്റലിയാണ്  എതിരാളികള്‍.  വിടവാങ്ങല്‍ മല്‍സരം കൂടിയായിരുന്ന 2006 ലോകകപ്പ് ഫൈനലില്‍, ഇറ്റാലിയന്‍ താരം മറ്റെരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിന് ചുവപ്പു കാര്‍ഡ് കണ്ടാണ് സിദാന്‍ മൈതാനം വിട്ടത്. 

ENGLISH SUMMARY:

Zinedine Zidane has taken over as the coach of the French national football team after a year of waiting. His debut as the national team coach began with training sessions in Paris, with Kylian Mbappe as the captain, setting the stage for the 2028 Euro Cup as a major objective.