സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് വെള്ളിയാഴ്ച്ച കിക്കോഫ്. സമനിലകള്‍ ഇല്ലാത്ത ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. 17 രാജ്യങ്ങളിൽ നിന്നുള്ള 34 രാജ്യാന്തര താരങ്ങളും ലീഗില്‍ കളത്തിലിറങ്ങും.
നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ സൂപ്പർ ലീഗ് കേരള എത്തുന്നത്. സമനിലയില്‍ ഒരുപോരാട്ടവും അവസാനിക്കില്ലന്നതാണ് പ്രധാന സവിശേഷത. 90 മിനിറ്റില്‍ സമനിലയെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ട്. ഫിഫയുടെ അനുമതിയോടെ ജപ്പാനിലെയും ചൈനയിലെയും ലീഗുകളില്‍ വരുത്തിയ മാറ്റമാണ് കേരളത്തിലേയ്ക്കും എത്തുന്നത്.
സെമിഫൈനല്‍ മല്‍സരങ്ങള്‍ ഇക്കുറി ഹോം എവെ ഫോര്‍മാറ്റില്‍ നടത്തും. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തന്ന ടീമിന് 'സൂപ്പർ ലീഗ് കേരള ഷീൽഡ് 'എന്ന പേരിലാണ് പുതിയ ട്രോഫി അവതരിപ്പിച്ചിട്ടുളളത്. മത്സരങ്ങളുടെ എണ്ണം 33 ൽ നിന്ന് 35 ആയി ഉയർത്തി.