ബാലന്‍ ദ് ഓർ വിജയി ഹാരി കെയ്ൻ ജര്‍മന്‍ ക്ലബ്ബായ ബയണ്‍ മ്യൂണികുമായുള്ള കരാര്‍ 2029 ജൂൺ 30 വരെ പുതുക്കി. ബയണില്‍ എനിക്ക് സ്വന്തം വീട്ടിലെന്ന തോന്നലാണെന്ന് ഇംഗ്ലണ്ട് സൂപ്പര്‍താരം കെയ്ൻ  പറഞ്ഞു.

'ഞാൻ ഈ ക്ലബ്ബിനെയും ആരാധകരെയും മ്യൂണിക് നഗരത്തെയും സ്നേഹിക്കുന്നു. ഈ ക്ലബ്ബിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കുടുംബം ഇവിടെ സന്തോഷത്തോടെ കഴിയുന്നു. ഈ മഹത്തായ ക്ലബ്ബിനൊപ്പം ഇനിയും ഒട്ടേറെ കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.' ഇംഗ്ലണ്ട് സൂപ്പര്‍ താരവും ബലന്‍ ദ് ഓർ ജേതാവുമായ ഹാരി കെയ്ന്‍ കുറിച്ചു. 

ബയണ്‍ മ്യൂണികുമായുള്ള കരാര്‍ 2029 ജൂൺ 30 വരെ പുതുക്കിക്കൊണ്ട് കെയ്ന്‍ പറഞ്ഞു. 2001-ൽ മൈക്കൽ ഓവന് ശേഷം ബലന്‍ ദ് ഓർ നേടിയ ഇംഗ്ലീണ്ട് താരമായ കെയ്ന്‍ ഇംഗ്ലീഷ് ലീഗില്‍ മടങ്ങിയെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2023-ൽ ടോട്ടനം ഹോട്ട്‌സ്പറിൽ നിന്ന് ബയണില്‍ ചേർന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ, രണ്ട് ബുണ്ടസ്‌ലിഗ കിരീടങ്ങളും രണ്ട് ജർമൻ സൂപ്പർ കപ്പുകളും നേടി. ബയണിനായി 161 മല്‍സരങ്ങളില്‍ നിന്ന് 161 ഗോള്‍ നേടിയിട്ടുണ്ട്. കെയ്ന്‍ റോള്‍മോഡലാണെന്ന് ബയണ്‍ സിഇഒ യാൻ ക്രിസ്റ്റ്യൻ ഡ്രീസൺ. അതേസമയം കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്തിയില്ല. 

ENGLISH SUMMARY:

Harry Kane contract extension with Bayern Munich until 2029 secures the England star's future in the German club. The Ballon d'Or winner expressed his love for the club, city, and fans while aiming for more trophies.