ലൈംഗികബന്ധത്തിനിടെ ആളുകള്‍ മരിക്കുന്നത് അസാധാരണ സംഭവമാണ്. എന്നാല്‍ ലൈംഗികബന്ധത്തിനിടെ കാമുകന്‍റെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിന്‍റെ വാര്‍ത്തയാണ് യുഎസ് സാന്‍ ഹോസെയില്‍ നിന്ന് പുറത്തുവരുന്നത്. യുവാവിനെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 15നാണ് സാക്രമെന്‍റോ സ്വദേശിയായ ആക്കീലിയസ് ഡേവിസ് (22) കൊല്ലപ്പെടുന്നത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംകിട്ടാതെയാണ് ഡേവിസ് മരിച്ചത്. പിന്നാലെ ആണ്‍സുഹൃത്ത് ആങ്ഹേല്‍ യിമനേസ് (22) അറസ്റ്റിലാകുകയായിരുന്നു.

സംഭവദിനം പുലര്‍ച്ചെ ഒന്നരയോടെ പൊലീസിന് ലഭിച്ച സന്ദേശത്തില്‍ നിന്നാണ് മരണവാര്‍ത്ത അറിയുന്നത്. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയും മൃതദേഹം നിരീക്ഷിക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നാലെ പൊലീസിനെ വിളിച്ച യിമനേസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

എന്നാല്‍ താന്‍ ഡേവിസിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ല മറിച്ച് ലൈംഗികമൂര്‍ച്ചയ്ക്കിടെ കഴുത്ത് പിടിച്ചപ്പോള്‍ ഡേവിസ് ബോധരഹിതനാവുകയായിരുന്നു, ഇതിനാലാണ് അത്യാഹിത നമ്പറിലേക്ക് വിളിച്ചതെന്ന് യിമനേസ് പറഞ്ഞു. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നും കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണെന്നും ഡേവിസിന്‍റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നെന്നും വലത്തേ കണ്ണ് മര്‍ദനമേറ്റ് വീങ്ങിയിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ യിമനേസിനെതിരെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.  

ENGLISH SUMMARY:

In a chilling incident reported from San Jose, US, a 22-year-old man named Angel Jimenez was arrested for the murder of his partner, Achillius Davis (22). Jimenez called the emergency services claiming Davis lost consciousness during sexual intimacy when he choked him, insisting it was unintentional. However, the autopsy revealed signs of severe asphyxiation, a swollen eye from battery, and nasal bleeding, prompting police to charge Jimenez with murder.