U.S. Air Force B-52 bomber crash (ABC Affiliate KABC via REUTERS) & B-52 bomber (FILE)
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ യുഎസ് വ്യോമസേനയുടെ ബി 52 ബോംബര്‍ വിമാനം തകര്‍ന്നുവീണ് എട്ട് മരണം. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തില്‍ നിന്നും, പ്രാദേശിക സമയം രാവിലെ 11.20ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. പതിവ് പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടം.
ബി 52 ബോംബര്‍ വിമാനങ്ങളുടെ റഡാർ നവീകരണങ്ങളുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലായിരുന്നു നടന്നത്. വിമാനത്തിലെ പഴയ റഡാർ സംവിധാനത്തിന് പകരം ആധുനികമായ 'ആക്റ്റീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ' (AESA) റഡാർ സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ദൗത്യം. വിമാന നിര്‍മ്മാതാക്കളായ ബോയിങിന്‍റെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, അപകടകാരണം എന്താണെന്ന് വ്യക്തമല്ല. പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നു വീണതിനാൽ, ഫ്ലൈറ്റ് കൺട്രോൾ തകരാറുകളോ എൻജിൻ തകരാറുകളോ ആകാം അപകടത്തിന് കാരണമെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങളുടെ ഇത്തരം പരീക്ഷണ ദൗത്യങ്ങൾ എല്ലായ്പ്പോഴും അപകടസാധ്യതയുള്ളതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തെത്തുടർന്ന് എയര്‍ഫോഴ്സ് ബേസിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചു. സംഭവത്തില്‍ അന്വേഷണം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആണവായുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ക്ക് 31,000 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. 1955 മുതല്‍ അമേരിക്ക ഇവ ഉപയോഗിക്കുന്നുണ്ട്. വിയറ്റ്നാം മുതൽ ഇറാന്‍ യുദ്ധത്തില്‍ വരെ യുഎസ് ഈ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.