വിജനമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവനെടുക്കാന്‍ പാകത്തിന് ഒരപകടം നടന്നാലോ. ഒരു കുന്തം ശരീരത്തിലൂടെ തുളച്ചുകയറി എന്നിരിക്കുക, എന്ത് ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ നിന്നും തന്‍റെ ദൃഢനിശ്ചയം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു യുവാവിന്‍റെ വാര്‍ത്തയാണ് യുഎസ് മൊണ്ടാനയില്‍ നിന്നും പുറത്തുവരുന്നത്. ശരീരത്തിലൂടെ പൂര്‍ണമായി തുളച്ച് മറുവശത്തുകൂടി പുറത്തുവന്ന ഹൈക്കിങ് സ്റ്റിക്കുമായി 16 കിലോമീറ്ററാണ് യുവാവ് നടന്നത്.

മൊണ്ടാനയിലെ ഹൈക്കിങ്ങിന് പേരുകേട്ട ഫ്രോസ് ടു ഡെത്ത് താഴ്വരയിലൂടെ ഹൈക്കിങ്ങിന് പുറപ്പെട്ടതായിരുന്നു ഡേവിഡ് സിഫാള്‍ഡിയും (32) രണ്ട് സുഹൃത്തുക്കളും. ഏറെ നടന്ന ശേഷം ഇവര്‍ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് കയറാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ കുന്ന് കയറുന്നതിനിടെ ഡേവിഡ് കാല്‍വെപ്പ് തെറ്റി വീഴുകയായിരുന്നു.

ഇഷ്ട വിദ്യാര്‍ഥികളെക്കൊണ്ട് ‘മമ്മി’ എന്ന് വിളിപ്പിക്കും, ക്ലാസ് ടോപ്പറുമായി ലൈംഗികബന്ധം; ടീച്ചര്‍ പി...

വീഴ്ചയ്ക്കിടെ ഡേവിഡിന്‍റെ ശരീരത്തില്‍ ഡേവിഡിന്‍റെ തന്നെ 112 സെന്റിമീറ്റർ നീളമുള്ള ഹൈക്കിങ് സ്റ്റിക്ക് തറച്ചുകയറുകയായിരുന്നു. പുറത്തുനിന്നും തറച്ച വടി ഡേവിഡിന്‍റെ വലത്തെ കൈക്ക് താഴെക്കൂടി പുറത്തുവരികയായിരുന്നു.

എന്നാല്‍ വടി തുളച്ചുകയറിയത് പ്രധാന അവയവങ്ങള്‍ ഉള്ള ഭാഗത്തുകൂടിയായിരുന്നില്ല. കൂടാതെ വടിയുടെ മൂര്‍ച്ചയുള്ള ഘടന മുറിവിന്‍റെ ദ്വാരങ്ങളെ പൂര്‍ണമായും അടയ്ക്കുകയും രക്തം പുറത്തുപോകുന്നത് തടയുകയും ചെയ്തു.

തനിക്ക് ഗുരുതരമായി ഒന്നും പറ്റിയില്ലെന്ന് ബോധ്യപ്പെട്ട ഡേവിഡ് ആശ്വാസത്തിലായിരുന്നെങ്കിലും സുഹൃത്തുക്കള്‍ ആശങ്കയിലായിരുന്നു. തന്‍റെ സാറ്റലൈറ്റ് ഫോണെടുത്ത് സുഹൃത്ത് സഹായത്തിന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഡേവിഡ് വേണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് 16 കിലോമീറ്ററോളം നടന്ന് ഇവര്‍ കാറിലെത്തുകയായിരുന്നു. 1500 മീറ്ററോളം ഉയരത്തിലെത്തിയ ഇവര്‍ ഏറെ പണിപ്പെട്ടാണ് താഴെയെത്തിയത്.

ആശുപത്രിയിലെത്തിയതോടെ ഡേവിഡിന്‍റെ അവസ്ഥ കണ്ട് ഡോക്ടര്‍മാര്‍ അന്തംവിട്ടു. ഒരു തുള്ളി ചോര പോലും ഡേവിഡിന്‍റെ ശരീരത്തില്‍ നിന്നും പുറത്തുപോയിരുന്നില്ല. തുടര്‍ന്ന് വടി മുറിച്ച് പുറത്തെടുത്ത് മുറിവ് തുന്നുകയായിരുന്നു. തൊട്ടടുത്ത ആഴ്ച തന്നെ ഡേവിഡ് ജോലിക്ക് പോയെന്നതും കൗതുകമാണ്.

ENGLISH SUMMARY:

A hiker in Montana survived an incredible ordeal by walking 16 kilometers with a hiking stick impaled through his body after a fall. This remarkable survival story showcases immense determination and a fortunate lack of vital organ damage.