teacher-sex

 

ഗുരുതരമായ കൃത്യവിലോപം നടത്തിയ ഒരധ്യാപികയുടെ വാര്‍ത്തയാണ് ന്യൂസിലന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്. വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലുള്‍പ്പെട്ടതടക്കം ടീച്ചര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കാതെ അധ്യാപികയെ പുറത്താക്കുകയും പഠിപ്പിക്കാനുള്ള റജിസ്ട്രേഷന്‍ റദ്ദുചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്.  

റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റെക്കിനോ മാത്യൂസ് എന്ന കോളജ് ടീച്ചറാണ് നടപടിക്ക് വിധേയയായത്. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയുമായി മാത്യൂസിന് സൗഹൃദമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ക്ക് ടീച്ചര്‍ പഠിപ്പിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കുകയും ചെയ്തിരുന്നു.  വിദ്യാര്‍ഥിയുമായി ടീച്ചര്‍ വാട്സാപ്പിലൂടെയും മെസഞ്ചറിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതുകൂടാതെ ഇഷ്ടപ്പെട്ട മറ്റ് വിദ്യാര്‍ഥികളുമായും ടീച്ചര്‍ സ്കൂളിന് പുറത്ത് ബന്ധം സ്ഥാപിച്ചിരുന്നു. 

പ്രിയപ്പെട്ട കുട്ടികളെക്കൊണ്ട് ഇവര്‍ ‘മമ്മി’ എന്നാണ് വിളിപ്പിച്ചിരുന്നത്. കൂടാതെ 18 തികയാത്ത പല വിദ്യാര്‍ഥികള്‍ക്ക് സിഗററ്റ് നല്‍കാനും, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തന്റെ കാറില്‍ ഡ്രൈവിങ് പഠിക്കാനും ടീച്ചര്‍ അവസരം ഒരുക്കിയിരുന്നു.  ഇതുകൂടാതെ തന്റെ ക്ലാസില്‍ നിന്ന് പലപ്പോഴും അധ്യാപിക മുങ്ങിയിരുന്നു. കൂടാതെ ഇഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ രേഖയില്‍ അവധിയായാലും ഹാജര്‍ നല്‍കാനും, ഇഷ്ടമില്ലാത്ത ക്ലാസുകളില്‍ നിന്ന് മുങ്ങാനും ടീച്ചര്‍ അവസരം നല്‍കി.

  ഇതിനിടെ തന്റെ ഇഷ്ടവിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് കാലുകൊണ്ട് സ്പര്‍ശിക്കുന്നത് മറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പിന്നാലെ പരാതിയുയരുകയും അധ്യാപികയുടെ രഹസ്യബന്ധം പുറത്താകുകയുമായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ നിരവധി സ്കൂള്‍ ജീവനക്കാരും വിദ്യാര്‍ഥികളും ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയുമടക്കം ഇവര്‍ക്കെതിരെ മൊഴി നല്‍കുകയായിരുന്നു.  ശിക്ഷാനടപടിയെന്ന രീതിയില്‍ 16,000 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയും ടീച്ചര്‍ കൗണ്‍സിലിന് 1,000 ഡോളര്‍ പിഴയും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ പഠിപ്പിക്കാനുള്ള ലൈസന്‍സും റദ്ദ് ചെയ്തു. 

ENGLISH SUMMARY:

In New Zealand, a teacher faced severe disciplinary action due to grave misconduct involving a student. This incident led to her dismissal and the revocation of her teaching registration.