പൊതുനീന്തല്‍ കുളത്തില്‍ കുട്ടികള്‍ നോക്കി നില്‍ക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 75കാരനും 32കാരിയും അറസ്റ്റില്‍. യുഎസ്, ടെക്സസിലാണ് സംഭവം. ഡഗ്‍ലസ് ഫെയ്ത്ത് എന്നയാളും എമിലി പാര്‍മ എന്ന യുവതിയുമാണ് പിടിയിലായത്. ഞായറാഴ്ച സെന്‍ട്രല്‍ ടെക്സസിലെ വ്യാപാരസമുച്ചയ/ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലെക്സിലെ കുളത്തിലാണ് സംഭവം.
കേസിലെ എട്ട് ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിപ്പകര്‍പ്പ് പ്രകാരം പാര്‍മയും ഫെയ്ത്തും നീന്തല്‍ കുളത്തിലെത്തുകയും കുളത്തിന്‍റെ മൂലയ്ക്കല്‍ പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് യുവതി ശബ്ദമുണ്ടാക്കിയതോടെ ആളുകളുടെ ശ്രദ്ധ ഇരുവരിലേക്കും തിരിഞ്ഞു. നീന്തല്‍ കുളത്തില്‍ അധികവും കുട്ടികള്‍ ആയിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും പരസ്യമായ ലൈംഗികവേഴ്ചയെന്നാണ് ആരോപണം.
പൊതുസ്ഥലത്ത് സ്കൂൾ യൂണിഫോമിൽ സെക്സ്; വിഡിയോ വൈറല്‍, ഇനി പ്രചരിപ്പിച്ചാല്‍ നിയമനടപടി.....
പൊലീസ് ചോദ്യം ചെയ്യലില്‍ എന്നാല്‍ തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നില്ല, പക്ഷെ പരസ്പരം ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയായിരുന്നെന്ന് ഫെയ്ത്ത് മറുപടി നല്‍കി. തനിക്ക് ഉദ്ധാരണശേഷി ഇല്ലെന്നും അതിനായി പ്രത്യേക യന്ത്രം ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് ഈ സമയത്തിന് പ്രവര്‍ത്തിപ്പിച്ചില്ലെന്നും ലൈംഗികബന്ധം നടന്നിട്ടില്ലെന്നുമാണ് ഫെയ്ത്തിന്‍റെ വാദം.
തുടര്‍ പരിശോധനയില്‍ ഇരുവരില്‍ നിന്നും രണ്ട് കഞ്ചാവ് നിറച്ച സിഗററ്റുകള്‍ കണ്ടെത്തി. ഇതോടെ ലഹരി സൂക്ഷിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും പിഴ കെട്ടിവച്ച് വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.